ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇനി തത്സമയ ആരോഗ്യ ഇന്‍ഷുറന്‍സും

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇനി തത്സമയ ആരോഗ്യ ഇന്‍ഷുറന്‍സും

October 29, 2019 0 By BizNews

കൊച്ചി: ഓണ്‍ലൈന്‍ വഴി അതിവേഗം സ്വന്തമാക്കാവുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ മേഖലാ സംയുക്ത ഇന്‍ഷുറന്‍സ് കമ്പനിയായ യുനിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സും ചേര്‍ന്ന് അവതരിപ്പിച്ചു. 50,000 മുതല്‍ 15 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഐഒബി ഹെല്‍ത്ത് കെയര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എല്ലാ ശാഖകളില്‍ നന്നും തത്സമയം സ്വന്തമാക്കാം. ഇണകള്‍ക്കും ആശ്രിതരായ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കവറേജ് ലഭിക്കുന്ന ഈ പോളിസിയില്‍ പ്രയോക്താവിന്റെ പ്രായം അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുന്നത്. 50 വയസ്സു വരെ മെഡിക്കല്‍ പരിശോധനയും വേണ്ടതില്ല.

പോളിസി ഇഷ്യൂ ചെയ്യുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സമയം ഐഒബി ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ സംവിധാനം ചുരുക്കം ഇന്‍ഷൂറന്‍സ് കമ്പനികളെ നല്‍കുന്നുള്ളൂവെന്നും യുണിവേഴ്‌സല്‍ സോംപോ ചെയര്‍മാന്‍ ഒ. എന്‍ സിങ് പറഞ്ഞു.

യുണിവേഴ്‌സല്‍ സോംപോയുമായുള്ള കൂട്ടുകെട്ട് ഐഒബിക്ക് കുറഞ്ഞ കാലയളവില്‍ ലാഭം വര്‍ധിപ്പിക്കാനും നവീനമായി വിവിധ പോളിസികള്‍ അവതരിപ്പിക്കാനും സഹായകമായിട്ടുണ്ടെന്ന് ഐഒബി എംഡിയും സിഇഒയുമായ കര്‍ണം ശേഖര്‍ പറഞ്ഞു