രാജ്യത്തെ പ്രഥമ ഇൻറർനാഷണൽ ഓട്ടിസം പാർക്ക് കോതനല്ലൂരിൽ തുടങ്ങും

രാജ്യത്തെ പ്രഥമ ഇൻറർനാഷണൽ ഓട്ടിസം പാർക്ക് കോതനല്ലൂരിൽ തുടങ്ങും

Spread the News

ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തെ പ്രഥമ ഇന്റർനാഷണൽ ഓട്ടിസം പാർക്ക് കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ സ്ഥാപിക്കുമെന്ന് ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പ് പാർട്ണർമാരായ  സാബു തോമസ്ജലീഷ് പീറ്റർമിനു ഏലിയാസ് എന്നിവർ അറിയിച്ചു.

കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലിസ ഇന്റർനാഷണൽ ഓട്ടിസം സ്കൂൾ കാമ്പസിലെ ഒരേക്കർ സ്ഥലത്താണ് പാർക്ക് ആരംഭിക്കുക. അന്തർദേശീയ നിലവാരത്തിൽ നിർമ്മിക്കുന്ന പാർക്കിന്റെ നിർമ്മാണ ചെലവ് ഒരു കോടി രൂപയാണ്. നിലവിൽ സെൻസറി ഇന്റഗ്രേഷൻഓക്യുപ്പേഷണൽ തെറാപ്പിഫിസിയോ തെറാപ്പിസ്‌പീച്ച് തെറാപ്പിമ്യൂസിക് തെറാപ്പിഹൈഡ്രോ തെറാപ്പി  ഡിപ്പാർട്ടന്റ്‌മെന്റുകൾ പ്ലേ തെറാപ്പി പാർക്ക് എന്നിവ  കാമ്പസിലുണ്ട്. വിദഗ്ദരായ ഡോക്ടർമാരുടെയും സൈക്കോളജിസ്റ്റുകളുടെയും സേവനവും സ്കൂളിൽ കുട്ടികൾക്ക് നൽകുന്നു. അന്തർ ദേശീയ നിലവാരത്തിലുള്ള  വൺ ടു വൺ വിദ്യാഭ്യാസവും യോഗയും റെഗുലർ ക്ലാസ്സുകളിലൂടെ മൂന്നു വയസ്സ് മുതൽ പതിനഞ്ചു വയസു വരെയുള്ള കുട്ടികൾക്ക് നൽകി വരുന്നതായി  ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *