സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക് ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്
September 26, 2024 0 By BizNewsമുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ് ഉയര്‍ന്നത്.
11,000 കോടി രൂപയാണ് സ്വിഗ്ഗി ഐപിഒ വഴി സമാഹരിക്കുന്നത്. നവംബറില്‍ ഐപിഒ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
3750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് വില്‍ക്കുന്നത്.
ഏപ്രിലില്‍ ഐപിഒയ്‌ക്ക് ഓഹരിയുടമകളുടെ അനുമതി ലഭിച്ചതു മുതല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വ്യാപാരം നടക്കുന്ന വിപണിയില്‍ സ്വിഗ്ഗിയ്‌ക്ക് വന്‍ ഡിമാന്റാണുള്ളത്.
നിലവില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 490 രൂപയാണ്. ഇത് ജൂലൈയില്‍ 355 രൂപയായിരുന്നു. നിലവില്‍ 100 ഓഹരികള്‍ ഉള്‍പ്പെട്ട ലോട്ട് ആയാണ് വ്യാപാരം നടക്കുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി കൈവരിച്ച മികച്ച വളര്‍ച്ചയാണ് ഓഹരികളുടെ ഡിമാന്റ് ഉയര്‍ത്തിയത്. കമ്പനി 36 ശതമാനം വളര്‍ച്ചയോടെ 11,247 കോടി രൂപയിലെത്തി. നഷ്‌ടം 44 ശതമാനം കുറച്ചുകൊണ്ടുവരാനും സാധിച്ചു. 2350 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ നഷ്‌ടം.
ഐപിഒയ്‌ക്കു മുമ്പായി രണ്ട് ലക്ഷം കോടി രൂപയുടെ സ്വിഗ്ഗി ഓഹരികള്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയില്‍ വ്യാപരം ചെയ്യപ്പെടുന്നുണ്ടെന്നാണ് അറിയുന്നത്.