കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ, പുതുക്കിയ സമയം നാളെ മുതൽ

കൊച്ചി: ട്രെയിന്‍ സര്‍വീസ് രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. നാളെ മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. മെട്രോ സർവീസ് തൃപ്പൂണിത്തുറ ടെര്‍മിനലിലേക്ക് നീട്ടിയത് മുതല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ചാണ് സമയമാറ്റം. തൃപ്പൂണിത്തുറയില്‍ ട്രെയിനില്‍ വന്നിറങ്ങി ടൗണിലേക്ക് മെട്രോയിൽ എത്തുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടെന്നാണ് കണക്ക്. ഇതോടെയാണ് രാത്രി 11 മണി വരെ മെട്രോ സർവീസ് നീട്ടാൻ തീരുമാനിച്ചത്. ആലുവ,Read More →

കന്യാകുമാരിയിൽ കള്ളക്കടൽ ജാഗ്രത നിർദേശം, കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാ​ഗ്രതാ നിർദ്ദേശം. നീരോടി മുതൽ ആരോക്യപുരം വരെയാണ് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുളളത്. ഇതിന്‍റെ ഭാഗമായി കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. അതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്. അധികൃതരുടെ നിർദേശിക്കുന്നതിനനുസരിച്ചാണ് മാറിതാമസിക്കേണ്ടത്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ഇന്ന് വൈകീട്ട് അഞ്ചര മുതൽ മുതൽ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംRead More →

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് 1.15 ലക്ഷത്തിന് മുകളിൽ

കൊച്ചി: രണ്ടു ദിവസത്തെ വില ഇടിവിന് പിന്നാലെ ​ശനിയാഴ്ച സ്വർണവിലയിൽ വീണ്ടും വർധനവ്. ഗ്രാമിന് 240 രൂപ ഉയർന്ന് പവന് 1,15,680 രൂപയിലെത്തി. ഒറ്റയടിക്ക് പവന് 1920 രൂപയാണ് ശനിയാഴ്ച ഉയർന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ കൂടി ഒരു പവന് 95,000ത്തിന് മുകളിലെത്തി. 14 കാരറ്റ് ഒരു പവന് 74000 രൂപയും, ഒമ്പത് കാരറ്റ് ഒരു പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിക്ക് ഗ്രാമിന്Read More →

മഞ്ജുവിന്റെ കഴുത്തിൽ പ്ലാസ്റ്റർ ; സർജറി നടത്തിയ പാട് മറയ്‌ക്കാനോ ?

കഴിഞ്ഞ ദിവസമാണ് നടി ഭാവനയു‌ടെ പുതിയ സിനിമ അനോമി കാണാൻ മഞ്ജു തിയറ്ററിലെത്തിയത്. മഞ്ജുവിന് ചുറ്റും ഓൺലൈൻ മീ‍ഡിയകൾ തടിച്ച് കൂടി. സോഷ്യൽ മീഡിയയിൽ വെെറലായ ദൃശ്യങ്ങളിൽ മഞ്ജുവിന്റെ കഴുത്തിൽ സ്റ്റിക്കർ പോലെ ഒന്ന് കാണാം. ഇത് എന്താണെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം. പലരും തങ്ങളുടെ ഭാവനയിൽ അനുമാനത്തിലെത്തി. കഴുത്തിലെ ചുളിവിനുള്ള പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പാടാണെന്ന് വരെ വാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ്.Read More →

എന്റെ പൊന്നെ ; ഒറ്റയടിക്ക് 8640 രൂപ വര്‍ധിച്ചു; കേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍

സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധന. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി. രാജ്യാന്തര വിലയില്‍ ഒറ്റരാത്രികൊണ്ട് വലിയ മുന്നേറ്റം ഉണ്ടായതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്. പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്. ഗ്രാമിന് 1080 രൂപ കൂടി 16,395 ആയി. ഇന്നലെ രാവിലെയാണ് കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 15,000 രൂപ കടന്നത്. തൊട്ടടുത്ത ദിവസം 16,000Read More →