പൊതുമേഖല ഉൽപന്നങ്ങൾ ഓൺലൈനിൽ; കെ ഷോപ്പി റെഡി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നേതൃത്വത്തിൽ കെ-ഷോപ്പി ഇ-കോമേഴ്സ് പോര്‍ട്ടലിന് തുടക്കമായി. കെല്‍ട്രോണിന്റെ സഹായത്തോടെ ബി.പി.ടി (ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫര്മേഷന്)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയാറാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വർധിപ്പിക്കുകയാണു ലക്ഷ്യം. പരമ്പരാഗത ഉൽപന്നങ്ങളുടെ വില്പന പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ഉദ്ദേശ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്നRead More →




