ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കും

കൊച്ചി: കേരളത്തിലെ വ്യവസായ വളർച്ചയ്ക്ക് ഊർജം നൽകുമെന്നു കരുതുന്ന കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ ജൂണോടെ ഊർജിതമാകും. സ്ഥല വിലയായ 850 കോടി രൂപ ജൂലൈയോടെ വിതരണം ചെയ്യുമെന്നാണു പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വൈകാതെ പ്രാബല്യത്തിൽ വരുമെന്നതിനാൽ ഉടൻ നടപടികൾക്കു സാധ്യതയില്ല. കിഫ്ബി മുഖേന പണം നൽകുമെന്നു പ്രഖ്യാപിച്ചിട്ടു മാസങ്ങളായെങ്കിലും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണു നടപടികൾRead More →

കേരളത്തിന്റെ കടം 4,29,270.6 കോടി രൂപ

ന്യൂഡൽഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍.എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്ന് പങ്കജ് ചൗധരി അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന്Read More →

5 വർഷത്തിനിടെ കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതിയിൽ 45 ശതമാനം വർധന

ന്യൂഡൽഹി: കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിയിൽ (ഡയറക്ട് ടാക്സ്) 5 വർഷത്തിനിടെ 45 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്. 2017–18ൽ 16,427 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർ‌ഷത്തിൽ ഇത് 23,983 കോടിയായി ഉയർന്നു. രാജ്യമാകെ ഇക്കാലയളവിൽ 65 ശതമാനത്തിന്റെ വർധനയുണ്ടായി. ആദായനികുതിയും കോർപറേറ്റ് നികുതിയുമാണ് പ്രത്യക്ഷ നികുതിയുടെ നല്ല പങ്കും. കഴിഞ്ഞ വർഷം 8.33 ലക്ഷം കോടി രൂപയാണ് രാജ്യമാകെ ആദായനികുതിയായി പിരിച്ചെടുത്തത്. കോർപറേറ്റ് നികുതിRead More →

സാരിയുടുക്കന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് സോഫിയ അൻസാരി. വീഡിയോ തരംഗമാകുന്നു

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. പലരും സിനിമ സീരിയൽ താരങ്ങളെക്കാൾ കൂടുതൽ ജന പിന്തുണയോടെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്. മില്യൺ കണക്കിന് ആരാധകരാണ് ഇത്തരത്തിലുള്ള പല സോഷ്യൽ മീഡിയ താരങ്ങൾക്ക് ഉള്ളത് എന്നത് യാഥാർത്ഥ്യമാണ്. ഒരു സിനിമയിലോ സീരിയലോ പ്രത്യക്ഷപ്പെടാതെയാണ് ഇത്രയധികം ആരാധകരെ നേടിയെടുത്തത് എന്നതാണ് ഏറെ അത്ഭുതകരം. സിനിമയിലും സീരിയലിലും അഭിനയിക്കാൻ അവസരം ലഭിക്കാത്ത പലരും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് വലിയ രീതിയിലുള്ള താരങ്ങളായിRead More →

ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മലയാളിയെ കേരളത്തില്‍ പറന്നെത്തി തൂക്കിയെടുത്ത് മഹാരാഷ്ട്ര എടിഎസ്

മുംബൈ :  ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ മലയാളിയെ തിരുവനന്തപുരത്തുനിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടി. തിരുവനന്തപുരം സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണ് കസ്റ്റഡിയില്‍ എടുത്തത്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിന്‍ ആയി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ച രാവിലെ 11നു മുംബൈ വിമാനത്താവള അധികൃതര്‍ക്കു ഭീഷണി സന്ദേശം ഇ-മെയിലില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എടിഎസ് അന്വേഷണം ആരംഭിച്ചത്. ‘ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തുRead More →