രാത്രി ബസ് സ്റ്റാൻഡിലേക്ക് പോയ യുവതിയെ തടഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമം; ടിപ്പറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്തുടർന്നു, അഞ്ചംഗ സംഘം പൊലീസ് വലയിൽ

മൂവാറ്റുപുഴ: അർധരാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ തടഞ്ഞ് അപമാനിക്കാൻ ശ്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി പള്ളിക്കവല തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടി ചാവാട്ട് വീട്ടിൽ ടോമി ഷാജി (19), മാറാടി ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ്Read More →

വനിത നേതാവിന് അശ്ലീല സന്ദേശം; എസ്.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് നീക്കം

കാസർകോട്: അശ്ലീല സന്ദേശങ്ങൾ അയച്ചതിന് എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ വനിത നേതാവായ വിദ്യാർഥിനി പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ജില്ല നേതാവിനെതിരെ സി.പി.എം അന്വേഷണം തുടങ്ങി. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് ജില്ല നേതാവിനെതിരെ പരാതി നൽകിയത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും വിദ്യാർഥിനിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് അയക്കരുത് എന്ന് വിദ്യാർഥിനി പറഞ്ഞിരുന്നുവെങ്കിലുംRead More →

2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവും

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷം ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവും. മുൻവർഷത്തേക്കാൾ ധനക്കമ്മിയിൽ കാര്യമായ വർധനയുണ്ടായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും ഈ കൂട്ടത്തിലുണ്ട്. കേരളമടക്കം 15 സംസ്ഥാനങ്ങളിൽ റവന്യൂ കമ്മിയാണ്. അതേസമയം, ഉത്തർപ്രദേശ്, ഗുജറാത്ത്, ഝാർഖണ്ഡ്, മണിപ്പൂർ തുടങ്ങിയ 13 സംസ്ഥാനങ്ങൾ റവന്യൂ മിച്ചം രേഖപ്പെടുത്തി. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 18Read More →

പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭRead More →

ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി കോളജ് വിദ്യാർഥിനി അടക്കം നാലുപേർ പിടിയിൽ

മലപ്പുറം: അരീക്കോട് സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മിന്നൽ റെയ്ഡിൽ, 14.120 ഗ്രാം എം.ഡി.എം.എയുമായി കോളജ് വിദ്യാർഥിനി ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. സംസ്ഥാനവ്യാപകമായി ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ‘ഓപറേഷൻ തൂഫാന്റെ’ ഭാഗമായായിരുന്നു നടപടി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ നീക്കത്തിലാണ് അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്ന് പ്രതികൾ വലയിലാകുന്നത്. വിപണിയിൽRead More →