വിപണി ദുര്‍ബലം, കൂടുതല്‍ ഇടിവ് പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ സൂചികകളില്‍ ക്രമാനുഗതമായ ഇടിവ് ദര്‍ശിക്കുകയാണ് റെലിഗയര്‍ ബ്രോക്കിംഗിലെ അമിത് മിശ്ര ഉള്‍പ്പടെയുള്ള അനലിസ്റ്റുകള്‍. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയിലാണിത്. അതേസമയം മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളിലെ ഉയര്‍ച്ചയും തിരഞ്ഞെടുത്ത ഓഹരികളിലെ വാങ്ങലും അപവാദമാണ്. തിരിച്ചുകയറ്റത്തിന്റെ സൂചനകള്‍ പ്രകടമാകുന്നത് വരെ നിര്‍ദ്ദിഷ്ട ഓഹരികളില്‍ ശ്രദ്ധചെലുത്തുന്നത് തുടരണമെന്ന് മിശ്ര നിര്‍ദ്ദേശിച്ചു. കൂടാതെ ആഗോള പ്രവണതകളും സസൂക്ഷ്മമായി വീക്ഷിക്കണം. ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗഡിയയും സമാനമായ നിരീക്ഷണമാണ് പങ്കുവയ്ക്കുന്നത്. സൂചികകള്‍ ക്രമാനുഗതമായി ദുര്‍ബലമാകുകയാണെന്ന്Read More →

അവസാന മണിക്കൂറിലെ വില്‍പന; ഇടിവ് നേരിട്ട് വിപണി

മുംബൈ: അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 255.84 പോയിന്റ് അഥവാ 0.39 ശതമാനം താഴ്ന്ന് 64831.41 ലെവലിലും നിഫ്റ്റി 93.70 പോയിന്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 19253.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് അവസാന മണിക്കൂറിലെ വില്‍പന സൂചികകളെ താഴ്ത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ വിപണി പരിമിതമായ നേട്ടം നിലനിര്‍ത്തിയെങ്കിലും ഇത്തവണ നെഗറ്റീവ് ക്ലോസിംഗ് നടത്തി. അദാനിRead More →

ഏപ്രില്‍-ജൂണ്‍ വളര്‍ച്ച നാല് പാദത്തിലെ മികച്ചതെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് മണികണ്‍ട്രോള്‍ സര്‍വേ ഫലം. സാമ്പത്തികവിദഗ്ധരില്‍ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്നാണ് നിഗമനം. ഇത് നാല് പാദത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.2 ശതമാനമായി കുറയുമെന്നും സര്‍വേ പ്രവചിച്ചു. ഓഗസ്റ്റ് 31 നാണ് ജൂണ്‍ പാദ ജിഡിപി ഡാറ്റ ഔദ്യോഗികമായി പുറത്തുവിടുക. ആഭ്യന്തര ഡിമാന്‍ഡ്, സര്‍ക്കാര്‍ മൂലധനച്ചെലവ്, സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനംRead More →

ആഗോള വിപണികളുടെ പ്രകടനം ഇന്ത്യന്‍ ഇക്വിറ്റി വിപണിയെ സ്വാധീനിക്കുന്നു

മുംബൈ: പ്രതിമാസ എഫ് & ഒ കാലഹരണപ്പെടുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ തിരഞ്ഞെടുത്ത ഓഹരികളില്‍ ലാഭമെടുപ്പ് നടത്തി,കൊടക് സെക്യൂരിറ്റീസിലെ റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. അവസാന മണിക്കൂറിലെ കനത്ത ഇടിവ്, വിപണിയെ നേരിയ നേട്ടത്തില്‍ തളച്ചിട്ടത് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിരക്ക് വര്‍ദ്ധനവ്, ഉയര്‍ന്ന പണപ്പെരുപ്പ നില, ചൈനീസ് ഡിമാന്റിലെ കുറവ് എന്നിവ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. വരും ദിവസങ്ങളെക്കുറിച്ച് നിക്ഷേപകര്‍ക്ക് ഉറപ്പില്ല. അതിനാല്‍ താഴ്ന്ന പ്രവണതയും ചാഞ്ചാട്ടവുമാണ് ചൗഹാന്‍ പ്രതീക്ഷിക്കുന്നത്. 20Read More →

മാറ്റമില്ലാതെ വിപണി, നിഫ്റ്റി 19340 ലെവലില്‍

മുംബൈ: പ്രതിമാസ എഫ് & ഒ കാലഹരണത്തിന് മുന്നോടിയായി ഇന്ത്യന്‍ ഇക്വിറ്റി വിപണി നേട്ടത്തിലായി. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അസ്ഥിരമായ സെഷനുകളില്‍ സൂചികകള്‍ പോസിറ്റീവ് ക്ലോസിംഗ് നടത്തുന്നത്. സെന്‍സെക്‌സ് 11.43 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 65087.25 ലെവലിലും നിഫ്റ്റി 4.80 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 19347.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മികച്ച നേട്ടത്തോടെ തുടങ്ങിയെങ്കിലും അവസാന മണിക്കൂറിലെ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയെ തിരുത്തലിന്Read More →