എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു
പശ്ചിമേഷ്യന്‍ യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ പ്രതിസന്ധി ഇന്ത്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. എല്‍പിജി ലഭ്യത കുറഞ്ഞതോടെ ഹോട്ടലും റസ്റ്ററന്റുകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഭക്ഷണലഭ്യത കുറയുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുകയാണ്. പാചകവാതകത്തില്‍ പ്രതിസന്ധിയായതോടെ കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്. മൂന്നാറില്‍ അടക്കം നേരത്തെ ബുക്ക് ചെയ്തവര്‍ യാത്ര റദ്ദാക്കുന്നതായി അറിയിച്ചതായി ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ പറയുന്നു. എല്‍പിജി ക്ഷാമം മറികടക്കാനായില്ലെങ്കില്‍ വേനല്‍ക്കാല സീസണിനെ അത് ദോഷകരമായി ബാധിക്കും. പ്രധാനപ്പെട്ട ടൂറിസംRead More →





