സംസ്ഥാനത്ത് എയർ കണ്ടീഷണറുകളുടെ വില ഉയരുന്നു

കൊച്ചി: നാട്ടിൽ വേനൽക്കാലം കടുത്തു തുടങ്ങി. ഇതിനൊപ്പം തന്നെ എയർ കണ്ടീഷണറുകളുടെ (AC) വിലയും ഉയരുകയാണ്. രാജ്യത്തെ പ്രമുഖ ബ്രാന്റുകളുൾപ്പെടെ ഇതിനോടകം എ സി വില 5 മുതൽ 7 ശതമാനം വരെ വ‍‍ർധിപ്പിച്ചതായാണ് റിപ്പോ‌‌ർട്ടുകൾ പുറത്തു വരുന്നത്. ഇനിയും കൂടുതൽ ബ്രാന്റുകൾ വില വ‌‍ർധിപ്പിക്കാനാണ് സാധ്യത. എന്നാൽ, വേനൽക്കാലമായതും ഡിമാന്റ് കൂടിയതും മാത്രമാണോ എ സി വില ഉയരാൻ കാരണമാകുന്നത്? നോക്കാം.. എസി നിർമ്മാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുക്കളിൽRead More →

ഇന്ധനക്ഷാമ ആശങ്കകൾക്കിടെ ‘വർക്ക് ഫ്രം ഹോം’ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയ

മധ്യേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവിതരണത്തിൽ തടസ്സമുണ്ടായേക്കാമെന്ന ആശങ്കകൾക്കിടെ വർക്ക് ഫ്രം ഹോം ജോലികൾ പുനരാരംഭിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. എക്‌സ് (X), വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി നടക്കുന്ന ചർച്ചകളിൽ, വിതരണസമ്മർദം വർധിക്കുകയാണെങ്കിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി താല്ക്കാലികമായി റിമോട്ട് വർക്ക് അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് നിരവധി ഐടി പ്രൊഫഷണലുകളും കോർപ്പറേറ്റ് ജീവനക്കാരും സർക്കാരിന് മുന്നിൽ വെക്കുന്ന ആവശ്യം. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള രൂക്ഷമായ സംഘർഷം ആഗോള ഊർജRead More →

പയർ വർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാൻ നിർദേശം

തൃശൂർ: പയർവർഗങ്ങള്‍ക്ക് സബ്‌സിഡി നല്‍കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതോടെ നെല്ലിന് കേന്ദ്രം നല്‍കുന്ന ബോണസ് നിറുത്തും. ഇത് കേരളത്തിന് തിരിച്ചടിയായേക്കും. രാജ്യത്ത് നെല്ലിന്റെയും ഗോതമ്പിന്റെയും കരുതല്‍ ശേഖരം വർദ്ധിച്ചതിനാല്‍ പയർവർഗങ്ങളുടെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സർക്കാർ 6.31 രൂപRead More →

250 കോടിയുടെ നിക്ഷേപവുമായി ആലുവയിൽ എൻഡിആർ ഇൻഡസ്ട്രിയൽ പാർക്ക്

ആലുവ: പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക്Read More →

ജെമിനി എഐ അസിസ്റ്റന്റുമായി ഗൂഗിള്‍ ക്രോം ഇന്ത്യയില്‍

ഒരു വെബ്പേജ് വായിക്കുമ്പോള്‍ അതിന്റെ സംഗ്രഹം വേണോ? പല ടാബുകള്‍ തുറന്ന് വിവരങ്ങള്‍ താരതമ്യം ചെയ്യണോ? ഇനി അതിന് പ്രത്യേകമായി സെര്‍ച്ച് ചെയ്യേണ്ടതില്ല. ബ്രൗസറിനുള്ളില്‍ തന്നെ ചോദിച്ചാല്‍ മറുപടി നല്‍കുന്ന നിര്‍മിത ബുദ്ധി (AI) അസിസ്റ്റന്റുമായി ഗൂഗിള്‍ ക്രോം ഇന്ത്യയില്‍. ജെമിനി (Gemini) ജനറേറ്റീവ് AI മോഡല്‍ നേരിട്ട് ക്രോം ബ്രൗസറിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ‘Gemini in Chrome’ എന്ന പേരിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ക്രോം വെറുംRead More →