രാജ്യത്തെ വാട്ടർ മെട്രോകൾക്കായി പഠനറിപ്പോർട്ട് നൽകി കെഎംആർഎൽ

കൊച്ചി: രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനുള്ള സമഗ്ര സാധ്യതാപഠന റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കി. കഴിഞ്ഞ നവംബറിലാണ് കേന്ദ്രസർക്കാർ മറ്റുനഗരങ്ങളിൽ ഇതു നടപ്പാക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയത്. നഗരങ്ങളും ജലമേഖലകളും സന്ദർശിച്ച് നടത്തിയ വിശദമായ പഠന റിപ്പോർട്ട് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കെ.എം.ആർ.എൽ. സമർപ്പിച്ചു. പരിസ്ഥിതിസൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടർമെട്രോ, നഗരഗതാഗത ചരിത്രത്തിൽRead More →

പശ്ചിമേഷ്യൻ സംഘർഷം: ഏഷ്യയിലും ഓഷ്യാനിയയിലും എണ്ണ ശേഖരം വിതരണം ചെയ്യും

പാരിസ്: പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ എണ്ണയുടെ പ്രതിസന്ധി കുറക്കാൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും എണ്ണ ശേഖരം ഉടനടി വിതരണം ചെയ്യുമെന്ന് അന്തരാഷ്‌ട്ര ഊർജ്ജ ഏജൻസി (ഐഇഎ). അമേരിക്കയിലെയും യൂറോപ്പിലെയും വിതരണം മാർച്ച് അവസാനത്തോടെ അരംഭിക്കുമെന്നും ഐഇഎ വ്യക്തമാക്കി. “അംഗരാജ്യങ്ങൾ അവരുടെ വ്യക്തിഗത നിർവ്വഹണ പദ്ധതികൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഏഷ്യാ ഓഷ്യാനിയയിലെ സ്‌റ്റോക്കുകൾ ഉടനടി ലഭ്യമാക്കും. അമേരിക്കയിലെയും യൂറോപ്പിലേയും അംഗരാജ്യങ്ങളിൽ നിന്നുള്ള സ്‌റ്റോക്കുകൾ മാർച്ച് അവസാനം മുതൽ ലഭ്യമാകും”, ഐഇഎ മാധ്യമങ്ങളോട് പറഞ്ഞു.Read More →

ഇൻഡിഗോയ്ക്കും എയർ ഇന്ത്യക്കും ശേഷം ആകാശയും ഇന്ധന സർചാർജ് ഈടാക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി വ്യോമയാന ഇന്ധനങ്ങളുടെ വില കുത്തനെ കൂട്ടിയ പശ്ചാത്തലത്തിൽ ഇൻഡിഗോക്കും എയർ ഇന്ത്യക്കും പിന്നാലെ ആകാശ എയറും യാത്രക്കാരിൽനിന്ന് ഇന്ധന സർചാർജ് ഈടാക്കുന്നു. ആഭ്യന്തര, അന്താരാഷ്‌ട്ര ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് 199 രൂപ മുതൽ 1300 രൂപ വരെ അധിക ചാർജുകൾ ഈടാക്കുമെന്ന് ആകാശ എയർ പ്രഖ്യാപിച്ചു. മധ്യപൂർവേഷ്യയിലെ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ എയർലൈനിന്‍റെ പ്രവർത്തന ചെലവുകളിൽ പ്രധാന ഘടകമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്‍റെ (എടിഎഫ്) വില വർധിപ്പിക്കുന്നതിനു കാരണമായെന്നാണ്Read More →

സ്വകാര്യ ഐടി പാര്‍ക്കുകള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയ്ക്ക് അഫിലിയേഷന്‍

കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്നോളജി(ഐ.ടി-ഡിജിറ്റൽ) കമ്പനികൾ, കോ-വർക്കിംഗ് സ്പെയിസുകൾ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുമായി അഫിലിയേറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകി. അതത് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ സിഇഒ മാര്‍ക്ക് ഇതു സംബന്ധിച്ച വിവേചനാധികാരം നല്‍കി ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ശനിയാഴ്ചയാണ് ഉത്തരവിറക്കിയത്. കേരളത്തിലെ ഐ.ടി മേഖലയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സർക്കാർ ഐ.ടി പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കൂടി ഔദ്യോഗിക കേരള ഐ.ടിRead More →

യുഎഇയിലെ അതിസമ്പന്നരായ ഇന്ത്യക്കാരിൽ മലയാളി മേധാവിത്വം

ദുബൈ: ലോകത്തെ ശതകോടീശ്വരന്മാരുടെ 2026-ലെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോൾ യു.എ.ഇയിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സംരംഭകർക്ക് തിളക്കമാർന്ന നേട്ടം. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്പത് ഇന്ത്യൻ ബിസിനസ് പ്രമുഖരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്. ഇവരുടെ ആകെ സമ്പാദ്യം 49.9 ശതകോടി ഡോളറാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റീട്ടെയിൽ, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർ കൈവരിച്ച വളർച്ചയുടെ നേർച്ചിത്രമാണ് പുതിയ റാങ്കിങ്. യു.എ.ഇയിലെ ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 20.8Read More →