ഇന്ത്യ വികസിത രാഷ്ട്ര പദവി കൈവരിക്കേണ്ടത് നിര്‍ണ്ണായകം: കേന്ദ്ര ധനമന്ത്രി

ചെന്നൈ: സാങ്കേതികവിദ്യ സ്വീകരിക്കാനും ചെറുകിട കമ്പനികളെ വളരുന്നതിനു ബോധവത്കരിക്കാനും ഓഡിറ്റര്‍മാരോട് അഭ്യര്‍ത്ഥിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാഷ്ട്ര പദവി കൈവരിക്കേണ്ടത് നിര്‍ണ്ണായകമാണെന്ന നിരീക്ഷണത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പോലും 60 വര്‍ഷം കൊണ്ട് നേടാന്‍ കഴിയാത്ത നേട്ടമാണ് കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ നേടിയതെന്നും, കഴിഞ്ഞ 20-25 വര്‍ഷത്തിനിടയില്‍ രാജ്യം പല തലങ്ങളില്‍ പുരോഗമിച്ചുവെന്നും ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി അഭിപ്രായപ്പെട്ടു. ‘ഞാന്‍Read More →

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. അതിനകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. മേയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. ആർബിഐയുടെ കണക്കനുസരിച്ച്, പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിനു മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിനുRead More →

ഈസ്റ്റേണിന് തുടര്‍ച്ചയായി 24-ാമത്തെ വര്‍ഷവും സ്‌പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്‌കാരം

കേരളം ആസ്ഥാനമായുളള പ്രമുഖ സുഗന്ധവ്യജ്ഞന ബ്രാന്‍ഡായ ഈസ്റ്റേണ്‍ തുടര്‍ച്ചയായി 24-ാമത്തെ വര്‍ഷവും സ്‌പൈസസ് ബോര്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്‌കാരം കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെയും, സുഗന്ധവ്യജ്ഞന ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ഔദ്യോഗിക ഏജന്‍സിയാണ് സ്‌പൈസസ് ബോര്‍ഡ്. സ്പൈസ് മിശ്രിതം, കറി പൊടികള്‍ എന്നീ ഇനങ്ങളിലും ബ്രാന്‍ഡ് ചെയ്ത കണ്‍സ്യുമര്‍ പാക്കുകളില്‍ ഏറ്റവും കൂടുതല്‍ സ്പൈസസ് കയറ്റുമതി നടത്തിയുമാണ് ഈസ്റ്റേണ്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയില്‍ നിന്നും 2017-18,Read More →

സെപ്റ്റംബറിലും വില്‍പ്പന തുടര്‍ന്ന് എഫ്‍പിഐകള്‍

മുംബൈ: യുഎസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നത്, ശക്തമായ ഡോളർ, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യയിലെ ഇക്വിറ്റികളിൽ നിന്ന് 4,800 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ തുടർച്ചയായി ഇന്ത്യൻ ഓഹരികളിലെ വാങ്ങലുകാരായിരുന്ന എഫ്‍പിഐകള്‍ ഇക്കാലയളവില്‍ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. “വിപണിRead More →

മില്‍മയ്ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.22 കോടിയുടെ മിച്ചബഡ്ജറ്റ്

തിരുവനന്തപുരം: 2023-24 വര്‍ഷത്തില്‍ 680.50 കോടി രൂപയുടെ വരവും 679.28 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍റെ (മില്‍മ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പാസാക്കി. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 1.22 കോടി രൂപയുടെ ലാഭവും പ്രതീക്ഷിക്കുന്നുണ്ട്. മില്‍മ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളും അംഗീകരിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ കേരള സഹകരണ സംഘങ്ങള്‍ (മൂന്നാം ഭേദഗതി)Read More →