ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം

കൊച്ചി: സജീവ ചേരുവകള്‍ (ആക്റ്റീവ് ഇന്‍ഗ്രിഡിയന്‍സ്) അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്‍പന്ന ബ്രാന്‍ഡായ ഡെര്‍മ കോ. 41 മാസത്തിനുള്ളില്‍ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു. ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന് കീഴില്‍ 2020 ലാണ് ഡെര്‍മ കോ സ്ഥാപിതമായത്. ഈ നേട്ടത്തിലൂടെ ബ്രാന്‍ഡ് ഹൊനാസയുടെ പതാകവാഹക ബ്രാന്‍ഡായ മാമഎര്‍ത്തിനെ പ്രതിമാസ വരുമാന നേട്ടത്തില്‍ മറികടക്കുകയും ചെയ്തു. ഡെര്‍മ കോ ചര്‍മ്മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുകയും മുഖക്കുരു,Read More →

എന്‍എച്ച്എഐ ബെംഗളൂരുവില്‍ ലോജിസ്റ്റിക് പാര്‍ക്ക് വികസിപ്പിക്കുന്നു

ബെംഗളൂരുവിലെ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (എംഎംഎല്‍പി) വികസിപ്പിക്കുന്നതിനുള്ള കരാറില്‍ എന്‍എച്ച്എഐയുടെ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ) അനുബന്ധ സ്ഥാപനമായ നാഷണല്‍ ഹൈവേസ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍എച്ച്എല്‍എംഎല്‍) ഒപ്പുവെച്ചു. 1770 കോടി രൂപയുടേതാണ് കരാര്‍. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍ രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യത്തെ എംഎംഎല്‍പിയായിരിക്കുമിത്. ബെംഗളൂരു റൂറല്‍ ജില്ലയിലെ മുദ്ദലിംഗനഹള്ളിയില്‍ 400 ഏക്കറിലാണ്Read More →

ബിപിസിഎൽ സിബിജി പ്ലാന്റ് സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ

കൊച്ചി: ബ്രഹ്മപുരത്തു നിർമിക്കുന്ന മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) അടുത്ത മാസം ഒന്നിന് സംസ്ഥാന സർക്കാരിനു സമർപ്പിക്കും. കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടി സമാനമായ പദ്ധതി ബിപിസിഎൽ നടപ്പാക്കിയേക്കും. ബ്രഹ്മപുരത്തെ ഭൂമിയുടെ സർവേ നടത്തി പദ്ധതിക്കായി 10 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പരിശോധന ഫലം, പദ്ധതിയുടെ ഡിപിആർ, മാലിന്യത്തിന്റെ നിലവാരവുംRead More →

പിരിച്ചുവിട്ട ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നല്കാൻ പണമില്ലെന്ന് ബൈജൂസ്

ദില്ലി: പിരിച്ചുവിട്ട ജീവനക്കാരുടെ ശമ്പള കുടിശ്ശിക നല്കാൻ കഴിയാതെ ബൈജൂസ്‌. മുൻ ജീവനക്കാരുടെ ശമ്പള കുടിശിക നൽകുന്നതിൽ കാലതാമസം നേരിട്ടതിൽ ബൈജൂസ്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കുടിശ്ശിക നൽകുന്ന കാലാവധി നവംബറിലേക്ക് നീട്ടിയിട്ടുണ്ട്. ഈ വർഷം ജൂണിൽ പ്രതിസന്ധിയിലായ എഡ്‌ടെക് കമ്പനി ചെലവ് ചുരുക്കുന്നതിനായി 500 മുതൽ 1000 ജീവനക്കാരെ വരെ പിരിച്ചുവിട്ടിരുന്നു. ജൂണിൽ പിരിച്ചു വിട്ട ജീവനക്കാർക്കുള്ള ശമ്പള കുടിശ്ശിക സെപ്റ്റംബറിൽ കൊടുത്ത് തീർക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. കമ്പനികൾ വിറ്റ്Read More →

സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം

തിരുവനന്തപുരം: സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തിൽ മാത്രമായി രജിസ്ട്രേഷൻ നിജപ്പെടുത്തിയത്. സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ അനുവദിക്കാൻ നേരത്തെ ഗതാഗത വകുപ്പ്Read More →