വാഹന പുകപരിശോധന നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ
വാഹന മലിനീകരണം സംബന്ധിച്ച കേന്ദ്ര നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പിടിമുറുക്കുന്നു. കേന്ദ്ര മാനദണ്ഡങ്ങൾക്കനുസൃതമായി പെട്രോൾ വാഹനങ്ങളുടെ മലിനീകരണ പരിശോധനാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് അവഗണിച്ചതായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉയർന്നത്. ഇതോടെ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നും കേന്ദ്രചട്ടപ്രകാരമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഭാരത് സ്റ്റേജ് (ബിഎസ്) 4, 6Read More →





