അൾട്രാടെക് സിമൻ്റ് ശേഷി വ‌ദ്ധിപ്പിക്കുന്നു

ബെംഗളൂരു: ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയായ അൾട്രാടെക് സിമൻ്റ്, ഇന്ത്യ സിമൻ്റ്‌സിൽ നിന്ന് ഒരു ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് യൂണിറ്റുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് 504 കോടി രൂപ കൂടി നിക്ഷേപിക്കും. അൾട്രാടെകിന്റെ ബോർഡ്, ഇന്ത്യ സിമൻ്റ്‌സ് ലിമിറ്റഡിൽ നിന്ന് മഹാരാഷ്ട്രയിലെ പാർളിയിൽ ക്യാപ്‌റ്റീവ് റെയിൽവേ സൈഡിംഗിന് പുറമേ പ്രതിവർഷം 1.1 ദശലക്ഷം ടൺ സ്ഥാപിത ശേഷിയുള്ള ഒരു ഗ്രൈൻഡിംഗ് യൂണിറ്റ് 315 കോടിRead More →

അദാനി കമ്പനികളിലേക്ക് വീണ്ടും നിക്ഷേപം ഒഴുക്കി GQG പാർട്‌ണേഴ്‌സ്

മുംബൈ: രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് ആറ് അദാനി ഗ്രൂപ് കമ്പനികളിലെ തങ്ങളുടെ ഓഹരികൾ മാർച്ച് പാദത്തിൽ ഏകദേശം 8,300 കോടി രൂപ വർദ്ധിപ്പിച്ചു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്ന ശേഷം അദാനി ഓഹരികൾ തകർച്ചയിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജീവ് ജെയിനിന്റെ GQG പാർട്‌ണേഴ്‌സ് അദാനി ഓഹരികളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്ട്സ്Read More →

ഐസിഐസിഐ ലൊംബാര്‍ഡിന്റെ അറ്റാദായം 1919 കോടി

മുംബൈ: 2023-24 സാമ്പത്തിക വര്ഷത്തില് ഐസിഐസിഐ ലൊംബാര്ഡിന്റെ അറ്റാദായം 11 ശതമാനം വര്ധിച്ച് 1,919 കോടി രൂപയായി. നാലാം പാദത്തിലെ നികുതി കിഴിച്ചുള്ള ലാഭം 18.9 ശതമാനം കൂടി 520 കോടി രൂപയുമായി. നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില് 17.8 ശതമാനം വര്ധിച്ച് 247.76 ബില്യണായി. കാര്ഷികം ആരോഗ്യം എന്നീ മേഖലകള് ഒഴികെയുള്ള കമ്പനിയുടെ പ്രീമിയം വരുമാനത്തിലെ വളര്ച്ച 17.1 ശതമാനമാണ്. 2023-24 സാമ്പത്തിക വര്ഷം നാലാം പാതത്തിലെ പ്രീമിയംRead More →

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ തത്വത്തിലുള്ള അനുമതി

ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ആണ്. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തും. ഇതിനുള്ള തത്വത്തിലുള്ള അനുമതി സർക്കാർ സ്റ്റാർലിങ്ക്‌സിന് നൽകിക്കഴിഞ്ഞു. എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് അതിന്റെ പ്രവർത്തനം?ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാകാത്ത സ്ഥലങ്ങളിൽപോലും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ഇലോൺ മസ്‌ക്കിന്റെ കമ്പനിയായ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ശൃംഖലയാണ് സ്റ്റാർലിങ്ക്. സാധാരണ ഇന്റർനെറ്റ് സേവനം ഒപ്റ്റിക്കൽRead More →

ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ച് ഇന്ത്യ

ചെന്നൈ: മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തില് സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്മാണപ്രവര്ത്തനങ്ങള് ചെന്നൈയിലെ ഇന്റഗ്രല് കോച്ച് ഫാക്ടറിയില് ആരംഭിച്ചതായി റെയില്വേ അധികൃതര്. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള് നിര്മിക്കുന്നത്. മണിക്കൂറില് പരമാവധി 320 കിലോമീറ്റര് വേഗത്തില് ബുള്ളറ്റ് ട്രെയിനുകള്ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള് മണിക്കൂറില് പരമാവധി 220 കിലോമീറ്റര് വേഗത്തിലാണ് സഞ്ചരിക്കുന്നത്. 54 സെക്കന്ഡിനുള്ളില് നൂറുകിലോമീറ്റര് വേഗം കൈവരിക്കാനാകുന്ന ട്രെയിനുകളാണ് നിര്മാണത്തിലുള്ളതെന്നുംRead More →