യാത്രാവരുമാനത്തില്‍ ഇന്ത്യയിലെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ‘1000 കോടി ക്ലബ്ബി’ല്‍; കേരളത്തില്‍ മുന്‍പില്‍ തിരുവനന്തപുരം

തീവണ്ടിയാത്രാവരുമാനത്തിൽ ഇന്ത്യയിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ‘1000 കോടി ക്ലബ്ബി’ൽ ഇടംപിടിച്ചു. ന്യൂഡൽഹിയാണ് മുന്നിൽ. ദക്ഷിണ റെയിൽവേയിൽ നിന്ന് ചെന്നൈ പട്ടികയിലുണ്ട്. റെയിൽവേ ഇന്ത്യയിൽ നടത്തിയ (2023-2024) സ്റ്റേഷൻ യാത്രാ-വരുമാന കണക്കെടുപ്പിലാണ് ഈ വിവരം. ന്യൂഡൽഹി സ്റ്റേഷന്റെ പ്രതിവർഷ വരുമാനം 3337 കോടിരൂപയാണ്. 1692 കോടിരൂപയുമായി ഹൗറ സ്റ്റേഷൻ പിന്നിലുണ്ട്. ചെന്നൈ സെൻട്രലിന് 1299 കോടി രൂപയുണ്ട്. വരുമാനം വർധിപ്പിച്ച് കേരളത്തിലെ എട്ടു റെയിൽവേ സ്റ്റേഷനുകളും ഹിറ്റായി. കേരളത്തിൽ മുൻപിൽRead More →

ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടാകുന്ന കാലമാണ് നമ്മുടെ സ്വപ്നം: നരേന്ദ്രമോദി

ലഖ്നൗ: ലോകത്തെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പുകൾ(Indian Chips) ഉണ്ടായിരിക്കണമെന്നതാണ് സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ(India Expo Mart) ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അർധചാലക ശക്തികേന്ദ്രമാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർധചാലക നിർമാണത്തിൽ ഇതിനകം 1.5 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി പദ്ധതികൾRead More →

ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകളായി

തിരുവനന്തപുരം: രാജ്യത്ത് 4ജി(4G) വിന്യാസം തുടരുന്നതിനിടെ കേരളത്തില്‍ നാഴികക്കല്ല് പിന്നിട്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍(BSNL). കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം(Telecom Ministry) ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക് സഹിതമാണ് ടെലികോം മന്ത്രാലയത്തിന്‍റെ ട്വീറ്റ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്‌നോളജിയുടെ കരുത്തിലാണ് ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം. 1,000 towers of Indian 4G – the icing onRead More →

സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ

മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു. ഓഗസ്റ്റ് മാസം സ്വർണശേഖരത്തിൽ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു. കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായിRead More →

കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്തുന്നതിനെതിരെ ഓഹരി ഉടമകൾ. ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കാനുളള ഒളിച്ചുകളിയെന്നാണ് ആക്ഷേപം. കിയാൽ നടപടിയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ഓഹരി ഉടമകൾ കണ്ണൂരിൽ യോഗം ചേർന്നു. കണ്ണൂർ വിമാനത്താവളത്തിൽ പ്രതിസന്ധി കാലം തീരുന്നില്ല. സർവീസുകൾ കുറയുകയും നഷ്ടക്കണക്ക് കൂടുകയും ചെയ്യുന്നു. 2017 മുതൽ സിഎജി ഓഡിറ്റില്ല. വിവരാകാശ പരിധിയിലില്ല. പതിനെട്ടായിരത്തോളം വരുന്ന കിയാൽ ഓഹരി ഉടമകൾക്ക് ഇതേക്കുറിച്ചെല്ലാം പറയാനും ചോദിക്കാനും അവസരംRead More →