പിഎന്‍ബി ഹൗസിംഗ് ഫിനാൻസിലേക്ക് വിദേശ നിക്ഷേപം

മുംബൈ: സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവര്‍ പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിലെ തങ്ങളുടെ ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 178 കോടി രൂപയ്ക്ക് വര്‍ധിപ്പിച്ചു. എന്‍എസ്ഇയില്‍ ലഭ്യമായ ബ്ലോക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, സിംഗപ്പൂര്‍ സര്‍ക്കാര്‍ 13.16 ലക്ഷം ഓഹരികള്‍ വാങ്ങി, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ 2.13 ലക്ഷം സ്‌ക്രിപ്റ്റുകള്‍ വാങ്ങി, ഗോള്‍ഡ്മാന്‍ സാച്ച്സ് (സിംഗപ്പൂര്‍) പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ 92,000 യൂണിറ്റുകളുംRead More →

അബുദാബിയിലെ എണ്ണഖനനത്തിന് വമ്പന്‍ ഓഫര്‍ സ്വന്തമാക്കി ഇന്ത്യന്‍ കമ്പനി

അബുദാബിയിലെ സുപ്രധാനമായ എണ്ണഖനന മേഖലയില്‍ ഖനനം നടത്തുന്നതിന് ഇന്ത്യന്‍ പൊതുമേഖല സംരംഭമായ ഊർജ ഭാരതിന് (യു.ബി.പി.എല്‍) ലഭിക്കുന്നത് 100 ശതമാനം ഇളവുകള്‍. അടുത്തിടെ അബുദാബി കിരീടാവകാശി ഷേക്ക് ഖാലിദ് നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച കരാറായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും തമ്മില്‍ ഒപ്പിട്ട നാലു പ്രധാന കരാറുകളില്‍ ഒന്നാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും സംയുക്ത സംരംഭമായ ഊർജ ഭാരത് അഞ്ചു വര്‍ഷത്തിലേറെയായി അബുദാബി ഓണ്‍ഷോര്‍-ബ്ലോക്ക്Read More →

പ്രിൻസിപ്പൾമാരെ ആദരിക്കാൻ ‘ഗുരുവന്ദനം’ ഒരുക്കി വേദിക്

കൊച്ചി: സംസ്ഥാനത്തെ മികച്ച സേവനം കാഴ്ചവച്ച സ്കൂൾ പ്രിൻസിപ്പൾമാരെ വേദിക് സിവിൽ സർവീസസ് ക്ലബും, വേദിക് എഐ സ്കൂളും ചേർന്ന് ആദരിച്ചു. എക്സലൻസ് അവാർഡ് ഫോർ അമേസിങ് പ്രിൻസിപ്പാൾ ബഹുമതി നൽകിയാണ് ആദരിച്ചത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100ൽ അധികം പ്രിൻസിപ്പാൾമാർ പങ്കെടുത്തു. ഹോട്ടൽ മാരിയറ്റിൽ സംഘടിപ്പിച്ച ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ കെ സാജു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം ആഗ്രഹിക്കുന്നെങ്കിൽ ചെറുപ്പത്തിലെRead More →

യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ടിന്‍റെ ആസ്തികള്‍ 3930 കോടിരൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ആന്‍റ് മിഡ്കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3930 കോടി രൂപ കടന്നതായി 2024 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ദിവസത്തെ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ആകെ നിക്ഷേപത്തിന്‍റെ 48 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലും 39 ശതമാനം മിഡ്കാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍ കാപ് ഓഹരികളിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇന്‍ഫോസിസ്, ഇന്‍ഡസ് ടവേഴ്സ്, മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്,Read More →

സീതാറാം യെച്ചൂരി അന്തരിച്ചു; വിട വാങ്ങിയത് സിപിഎമ്മിലെ സൗമ്യ മുഖം

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍Read More →