അപകടങ്ങള്‍ക്ക് കാരണം പരിശീലനത്തിലെ അപാകതയോ? പൈലറ്റുമാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

ന്യൂഡൽഹി: പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ഫ്ലയിങ് ട്രെയ്‌നിംഗ് ഒര്‍ഗനൈസേഷനുകളിലാണ് (എഫ്.ടി.ഒ) ഓഡിറ്റ് നടത്തുക. 33 എഫ്.ടി.ഒ കളില്‍ നവംബര്‍ മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്ന് ഡയരക്ടര്‍ ജനറല്‍ ഓഫീസിന്റെ അറിയിപ്പില്‍ പറഞ്ഞു. ട്രെയിനിംഗ് സെന്ററുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍, പ്രവര്‍ത്തന രീതികള്‍, പരിശീലന നിലവാരംRead More →

സസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് പാം, ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ എന്നിവയുടെ കസ്റ്റംസ് തീരുവ യഥാക്രമം 20 ശതമാനമായും 32.5 ശതമാനമായും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ നടപടി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ധനമന്ത്രാലയ വിജ്ഞാപനമനുസരിച്ച്, ക്രൂഡ് പാം, സോയാബീന്‍, സൂര്യകാന്തി വിത്ത് എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂജ്യത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തി. ശുദ്ധീകരിച്ച പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5Read More →

ആധാര്‍ സൗജന്യമായി പുതുക്കുവാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) രേഖകള്‍ സൗജമായി അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2024 ഡിസംബര്‍ 14 വരെ നീട്ടി. നേരത്തെ നല്‍കിയ കാലാവധി സെപ്റ്റംബര്‍ 14-ന് അവസാനിക്കേണ്ടതായിരുന്നു. ഇനി പൗരന്മാര്‍ക്ക് രേഖകള്‍ അപ്ലോഡ് ചെയ്യാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും കഴിയും. ഈ സേവനം ദശലക്ഷക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകള്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സൗജന്യ സേവനം ‘മൈആധാര്‍’ പോര്‍ട്ടലില്‍ മാത്രമേ ലഭ്യമാകൂ. ആളുകളെ അവരുടെ ശരിയായRead More →

ഓണവിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ പൂക്കൃഷി ഇത്തവണ വൻ വിജയം

കോട്ടയം: ഓണവിപണി മുന്നില്‍ക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളില്‍ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാ ജില്ലകളിലും ഇങ്ങനെ സംഘടിതമായി പൂക്കൃഷി ചെയ്യുന്നത്. ജമന്തി, വാടാമല്ലി, അരളി, കുറ്റിമുല്ല ഉള്‍പ്പെടെയുള്ള പൂക്കളും കൃഷിചെയ്യുന്നുണ്ട്. താരതമ്യേന കുറവായതിനാല്‍ ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. കുടുംബശ്രീ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായിമാത്രം 1,253 ഏക്കറില്‍ പൂക്കൃഷിയുണ്ട്.Read More →

കായവറുത്തതിനും ഓണസദ്യയ്ക്കും കൊള്ളവില; വാഴ കര്‍ഷകനും വാങ്ങുന്നവര്‍ക്കും ലാഭമില്ല

കോലഞ്ചേരി: ഓണക്കാലത്ത് നേന്ത്രകായയുടെ ഉള്‍പ്പെടെ പച്ചക്കറി വില കുത്തനെ ഇടിഞ്ഞെങ്കിലും വിപണിയിലിപ്പോഴും ഉപ്പേരിക്കും ഓണസദ്യയ്ക്കും കൊള്ളവിലയാണ്.മുൻവർഷം തലയൊന്നിന് 200 രൂപയ്ക്ക് നല്‍കിയ ഓണസദ്യ ഇക്കുറി 250ലെത്തി. ഉപ്പേരി വിലയിലും ഓണക്കൊള്ളയാണ്. കായ വില കിലോ 100 ലെത്തിയപ്പോള്‍ കൂട്ടിയ ഉപ്പേരി വില, കായ പകുതിയിലേയ്ക്ക് ഇടിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. വില കത്തിക്കയറി നിന്ന സീസണില്‍ കിലോ 450 രൂപയായിരുന്നു ഉപ്പേരിയുടെ വില. നാലു വെട്ടി നുറുക്ക് 500 രൂപ, ശർക്കര വരട്ടിRead More →