ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വില

രാജ്യത്ത് ഭക്ഷ്യ എണ്ണ വില കുതിച്ചുയരുന്നു. പാം ഓയിൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 37% ആണ് വർധിച്ചത്. ഇത് രാജ്യത്തെ അടുക്കള ബജറ്റിനെ സാരമായി ബാധിക്കും. പ്രത്യേകിച്ച് ഈ ദീപാവലി സീസണിൽ പാം ഓയിൽ ഡിമാൻഡ് കൂടുതലാണ്. മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി ഉത്സവ സീസണിൽ പാം ഓയിൽ ആവശ്യകത കൂടുതലാണ്. അതേസമയം, വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന എണ്ണയായ കടുകെണ്ണയുടെ വിലയിൽ ഈ കാലയളവിൽ 29% വർധനയുണ്ടായിട്ടുണ്ട്.Read More →

ഫോസിൽ ഇന്ധന ഉപഭോ​ഗത്തിൽ ചൈനയെ മറികടന്ന് യുഎസ്

യുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം. ലോകത്തിൽ ഏറ്റവുമധികം കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമാണ് ചൈന. 2024 ജൂൺ മുതൽ യ.എസിൽ കടുത്ത വേനൽക്കാലമാണ് അനുഭവപ്പെട്ടത്. ഇതോടെ വൈദ്യുതോപഭോഗം കുതിച്ചുയർന്നു. വർധിച്ച വൈദ്യുത ആവശ്യങ്ങൾ നിറവേറ്റിയത് കൂടുതലായും പ്രകൃതി വാതകം ഉപയോഗിച്ചു കൊണ്ടായിരുന്നു. അതേ സമയം ജലത്തിലൂടെ വൈദ്യുതോല്പാദനം കൂടുതലായി നടത്തുകയാണ് ചൈന ചെയ്തത്. ഇതോടെRead More →

എൻവിഡിയ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി; മൂല്യത്തിൽ ആപ്പിളിനെ മറികടന്നു

ലണ്ടൻ: എൻവിഡിയ(Nvidia) ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ(Apple) ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്. ‌‌ ജൂണിൽ ഈ സ്ഥാനം നേടിയിരുന്നെങ്കിലും പിന്നീട് ആപ്പിൾ തിരിച്ചുകയറിയിരുന്നു. ആപ്പിളും മൈക്രോസോഫ്റ്റുമാണ്(Microsoft) മൂല്യത്തിൽ തൊട്ടുപിന്നിലുള്ളത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ(London Stock Exchange) നിന്നുള്ള കണക്കുകൾ പ്രകാരം എൻവിഡിയയുടെ വിപണി മൂല്യം 3.53 ലക്ഷം കോടി ഡോളറായി വെള്ളിയാഴ്ച ഉയർന്നു. എഐ മേഖലയിൽ എൻവിഡിയ നടത്തിയ മുന്നേറ്റമാണ് കമ്പനിയുടെRead More →

ചൈനക്കെതിരായ നിയന്ത്രണങ്ങളിൽ ഇളവിനായി സമ്മര്‍ദ്ദമേറുന്നു

ന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ സ്വീകരിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം ഉയരുന്നു. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനയില്‍നിന്നുള്ള നിക്ഷേപം തടയാന്‍ കേന്ദ്രം വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ചൈനയോടുള്ള നിലപാട് ഇന്ത്യയിലെ നിരവധി കമ്പനികളെ വെട്ടിലാക്കി. അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയും സഹകരണവും നിക്ഷേപവും കുറഞ്ഞു. ഈ നീക്കത്തെ നിലവില്‍ സര്‍ക്കാരിന്റെ നടപടി പ്രതികൂലമായി ബാധിച്ചു. ചില മേഖലകളില്‍ അമേരിക്ക ചൈനക്കു മേല്‍ ഏര്‍പ്പെടുത്തിയRead More →

സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ മേഖലയുടെ വളര്‍ച്ച മന്ദഗതിയില്‍. പര്‍ച്ചേസിംഗ് മാനേജേഴ്സ് സൂചിക ഒക്ടോബറില്‍ 58.6 ശതമാനമായെന്നാണ് എച്ച്എസ്ബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇന്ത്യയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ അതിവേഗ വളര്‍ച്ചയുണ്ടെന്നാണ് വിലയിരുത്തല്‍. തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മാനുഫാക്ചറിംഗ് മേഖലയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ചയുണ്ടായിട്ടും, ഈ മാസം ഇന്ത്യയുടെ സ്വകാര്യമേഖല മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാഴ്ച്ചവച്ചത്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പര്‍ച്ചേസ് മാനേജേഴ്സ് സൂചിക സെപ്റ്റംബറില്‍ 59.3 ആയി കണക്കാക്കിയിരുന്നത്് 58.3 ആയിRead More →