ഒക്ടോബറില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന വര്‍ധിച്ചു

ബെംഗളൂരു: ഉത്സവകാല ഡിമാന്‍ഡിന്റെ സഹായത്തോടെ ആഭ്യന്തര പാസഞ്ചര്‍ വാഹന മൊത്തവ്യാപാരം ഒക്ടോബറില്‍ 3,93,238 യൂണിറ്റുകളായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൊത്തം യാത്രാ വാഹനങ്ങള്‍ കമ്പനികള്‍ ഡീലര്‍മാര്‍ക്ക് അയച്ചത് 3,89,714 യൂണിറ്റായിരുന്നു. 2023 ഒക്ടോബറിലെ 18,95,799 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മൊത്തം ഇരുചക്ര വാഹന വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 21,64,276 യൂണിറ്റിലെത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബറില്‍ സ്‌കൂട്ടര്‍ വില്‍പ്പനRead More →

മികച്ച പ്രകടനവുമായി പൊതുമേഖലാ ബാങ്കുകള്‍

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബി) അറ്റാദായത്തില്‍ 26 ശതമാനം വളര്‍ച്ചയും ബിസിനസ്സിലെ വര്‍ധനയും നിഷ്‌ക്രിയ ആസ്തികളില്‍ (എന്‍പിഎ) ഇടിവും രേഖപ്പെടുത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ 12 പൊതുമേഖലാ ബാങ്കുകളുടെ മൊത്തത്തിലുള്ള ബിസിനസ്സ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 236.04 ലക്ഷം കോടി രൂപയായിരുന്നു. ഇത് 11 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ്Read More →

കൊച്ചി ലുലു ടവറിൽ ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഐബിഎമ്മിന്‍റെ ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐബിഎമ്മിന്‍റെ അത്യാധുനിക ഓഫീസ് ആരംഭിച്ചത്. വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു. സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്‍റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചുRead More →

ഇന്ത്യയിലിനി ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം; രാജ്യത്ത് നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളുടെ ആധിപത്യം

മുംബൈ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും സഹകരിച്ചുള്ള ‘വിസ്താര’ എയർ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്‍കുന്ന ഒരു ഫുള്‍ സർവീസ് വിമാനക്കമ്പനിമാത്രം. തിങ്കളാഴ്ച വിസ്താര ബ്രാൻഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയർ ഇന്ത്യ എന്ന ബ്രാൻഡിലാണ് വിസ്താര വിമാനങ്ങളുടെ സേവനം. വിസ്താരയില്‍ സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനവും ടാറ്റ ഗ്രൂപ്പിന് 51 ശതമാനവുമായിരുന്നു പങ്കാളിത്തം. ലയനശേഷമുള്ള എയർ ഇന്ത്യയില്‍ സിങ്കപ്പൂർ എയർലൈൻസിന് 25.1Read More →

ആർബിഐയുടെ 90 വർഷത്തെ ചരിത്രം വെബ് സീരീസായി പകർത്താനൊരുങ്ങി സ്റ്റാർ ഇന്ത്യ

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) 90-വർഷത്തെ ചരിത്രം പകർത്താനൊരുങ്ങി സ്റ്റാർ ഇന്ത്യ. 1935-ല്‍ സ്ഥാപിതമായ ആർ.ബി.ഐ 2024 ഏപ്രിലിലാണ് 90 വർഷം പൂർത്തിയാക്കിയത്.ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഒരുങ്ങുന്നത്. സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18, സീ എന്റർടൈൻമെന്റ് നെറ്റ് വർക്ക് ലിമിറ്റഡ്, ഡിസ്കവറി കമ്മ്യൂണിക്കേഷൻസ് ഇന്ത്യ എന്നിവർ വെബ് സീരിസ് നിർമ്മാണം ഏറ്റെടുക്കുന്നതിനുള്ളടെന്ററിനായി മത്സിരിച്ചിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ ഡിസ്കവറി കണ്യൂണിക്കേഷനും സീ എന്റർടൈൻമെന്റും അടക്കമുള്ളവ പിന്തള്ളപ്പെടുകയായിരുന്നു. 90Read More →