കേരളം മുഴുവൻ ബിഎസ്എൻഎൽ 4G കവറേജ് ഉടൻ ലഭ്യമായേക്കും

ഇന്ത്യൻ ടെലികോം വിപണിയിൽ വലിയ കിടമത്സരമാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികൾ അരങ്ങു വാണിരുന്ന മേഖലയിൽ പൊതുമേഖലാ സ്ഥാപനമായ അപ്രതീക്ഷിതമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) മുന്നേറ്റം നടത്തിയതാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. നിലവിൽ ബി.എസ്.എൻ.എൽ അതിവേഗത്തിൽ 4G നെറ്റ് വർക്ക് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കുന്നതിന് തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുളള്ള തീവ്രശ്രമത്തിലാണ് കമ്പനി. കേരളത്തിൽ മാർച്ചിന് മുമ്പ് 4G സേവനങ്ങൾ പൂർണമായി നൽകാനാണ് ശ്രമംRead More →

ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാന്‍ എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ്

കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ പ്രോഡക്ട്ട് എന്‍ജിനീയറിങ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനമേഖലകളില്‍ മുന്‍പന്തിയിലുള്ള എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് പ്രതിവര്‍ഷം 30% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യം, നിര്‍മ്മാണം, റീടെയില്‍, ഓട്ടോമോട്ടീവ്, ഗതാഗതം തുടങ്ങിയ വിവിധ വാണിജ്യ മേഖലകളില്‍ എക്‌സ്പീരിയോണില്‍ ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയായ ഇന്‍ഡിയം കഴിഞ്ഞ വര്‍ഷം നിക്ഷേപം നടത്തിയിരുന്നു.Read More →

വരുമാനത്തിൽ സ്ഥിരതയാർന്ന പ്രകടനവുമായി ആസ്റ്റർ ഇന്ത്യ

കൊച്ചി: രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഡിസംബർ 31, 2024, വരെയുള്ള സാമ്പത്തികനേട്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടു.പ്രധാന വിവരങ്ങൾവരുമാനം● ഈ സാമ്പത്തികവർഷത്തിലെ ആദ്യത്തെ 9 മാസത്തെ (ഏപ്രിൽ 1, 2024 മുതൽ ഡിസംബർ 31, 2024, വരെ) കാലയളവിൽ ആകെ വരുമാനം 15% വർധിച്ച് 3,138 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽഇതേ കാലയളവിൽ 2,721 കോടി രൂപയായിരുന്നു വരുമാനം.● 2024 ഒക്ടോബർ മുതൽ ഡിസംബർRead More →

ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്

അഭിലാഷ് എസ് നായർ(ഫിനാൻസ്, അക്കൗണ്ടിംഗ് & കൺട്രോൾ വിഭാഗം പ്രൊഫസർ, ഐഐഎം കോഴിക്കോട്) ലോകം ആഗോളവത്കരണത്തിൽ നിന്ന് തിരിച്ചുപോക്കിന് ഒരുങ്ങുകയും രാജ്യാന്തര വ്യാപാരം ഒരു ജിയോപോളിറ്റിക്കൽ ടൂൾ എന്ന നിലയിൽ ഉപയോഗിക്കപ്പെടും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, ദീർഘകാല മത്സരക്ഷമത നിലനിർത്തിക്കൊണ്ട് സ്വാശ്രയത്വം വളർത്തുന്നതിന് ഊന്നൽ നൽകുന്ന തരത്തിലാണ് ഈ ബജറ്റിലെ നയ പ്രഖ്യാപനങ്ങൾ. നാഷണൽ മാനുഫാക്ചറിംഗ് മിഷൻ്റെ സ്ഥാപനം, ഗിഗ് മേഖലയിലെ തൊഴിലാളികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് വിപുലീകരണം, അടിസ്ഥാന സൗകര്യRead More →

എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്

CA. ടി എൻ സുരേഷ്പാർട്നർ – സലിത & സുരേഷ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2025 യൂണിയൻ ബജറ്റ് പൊതുവെ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒന്നായി തന്നെ വിലയിരുത്താം. തീർച്ചയായും ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഒരു മേഖല തന്നെയാണ് നികുതി രംഗം. പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ പൊതുവെയുള്ള പ്രതീക്ഷകൾക്ക് അപ്പുറമുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടായെന്ന് തന്നെ വിലയിരുത്താൻ കഴിയും. വരുമാന നികുതിയുടെ കാര്യത്തിൽ ‘ട്രസ്റ്റ്Read More →