ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക് സജ്ജം

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ജയ്പുരിലേക്ക് 300 കിലോമീറ്ററോളം ദൂരമുണ്ട്. അത് വെറും 30 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാനാകുമെന്നത് ആശ്ചര്യമുണ്ടാക്കുന്നതാണ്. ഈ സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. റെയിൽവേ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ഐഐടി മദ്രാസ് നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ ഹൈപ്പർലൂപ് ടെസ്റ്റ് ട്രാക്ക് സജ്ജമായി. ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് യാഥാർഥ്യമായാൽ വെറും 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. അതായത് ഏകദേശം 300 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി- ജയ്പുർ യാത്രRead More →

റബര്‍ കയറ്റുമതി നിലയ്ക്കുന്നു; വില കൂട്ടാതെ വ്യവസായികള്‍

കോട്ടയം:  ഇന്ത്യയുടെ റബര്‍ കയറ്റുമതി ഏറെക്കുറെ നിലയ്ക്കുന്നു. ആഭ്യന്തര ഉപയോഗം വര്‍ധിക്കുന്ന തോതില്‍ വില ഉയരുന്നുമില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കയറ്റുമതി 4199 ടണ്‍ മാത്രമാണ്.   അതേസമയം ഇറക്കുമതിയാകട്ടെ 4.92 ലക്ഷം ടണ്ണിലെത്തി‍. 2024-25 ഒക്ടോബര്‍ വരെ കയറ്റി അയച്ചത് 1988 ടണ്‍. ഇതേ കാലത്ത് ഇറക്കുമതി 3.81 ലക്ഷം ടണ്‍. 2019-20ല്‍ 12,872 ടണ്ണും 2020-21 ല്‍ 11,343 ടണ്ണും 2021-22ല്‍ 3560 ടണ്ണുമായിരുന്നു റബര്‍ കയറ്റുമതി.Read More →

3,600 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ എക്സിക്യൂട്ടീവ് ബോണസുകൾ ഇരട്ടിയാക്കി മെറ്റ

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ നടപടി വിവാദത്തിൽ. ഒരേസമയം ജീവനക്കാരെ പിരിച്ചുവിടുകയും ഉദ്യോഗസ്ഥരുടെ ബോണസ് വർദ്ധിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. പുതിയ തീരുമാനം പ്രകാരം മെറ്റ എക്സിക്യൂട്ടീവുകൾക്ക് ഇനി മുതല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 200 ശതമാനം വരെ ബോണസ് ലഭിക്കും. മുമ്പ് ഇത് 75% മാത്രമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ബോണസ് കുത്തനെ കൂട്ടിയത്. ഈ വർഷം കമ്പനിയിലെ ഉന്നതര്‍ക്ക് വലിയ ബോണസുകൾ വാഗ്ദാനം ചെയ്യുമെന്ന്Read More →

കെടിഎമ്മിനെ രക്ഷിക്കാൻ ബജാജ് ഓട്ടോ 1,364 കോടി രൂപ നിക്ഷേപിച്ചേക്കും

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ് ഓസ്‍ട്രിയൻ ടൂവീലർ ബ്രാൻഡായ കെടിഎം. പാപ്പരത്തം ഒഴിവാക്കാൻ കോടതി മേൽനോട്ടത്തിലുള്ള പുനഃസംഘടനയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമ്മതിച്ചതോടെ, ബ്രാൻഡ് നിരവധി പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു. ഇപ്പോഴിതാ ഓസ്ട്രിയൻ ബ്രാൻഡിനെ രക്ഷിക്കാൻ ബജാജ് വലിയൊരു തുക നിക്ഷേപിക്കാൻ സാധ്യതയുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ബജാജ് കെടിഎമ്മിൽ 1,364 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. നെതർലാൻഡ്‌സിലെ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ബിവിയിൽ 1,360 കോടി രൂപ നിക്ഷേപിക്കാൻ ബജാജിന്റെRead More →

ഓഹരി വിപണിക്ക് ഈ മാസം മാത്രം നഷ്ടം 23,710 കോടി

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ (ഫെബ്രുവരി 21 വരെ) പിൻവലിച്ചത് 23,710 കോടി രൂപ. ഇതോടെ ഈ വർഷത്തെ ഇതുവരെയുള്ള വിൽപന ഒരു ലക്ഷം കോടി കവിഞ്ഞു. ജനുവരിയിൽ 78,027 കോടി രൂപ പിൻവലിച്ചിരുന്നു. വിദേശ നിക്ഷേപകരുടെ കഴിഞ്ഞ വർഷത്തെ ആകെ നിക്ഷേപം 427 കോടി രൂപയാണ്. 2023ൽ ഇത് 1.71 ലക്ഷം കോടി രൂപയായിരുന്നു. ജിഡിപി നിരക്ക് ഉയരുകയും കമ്പനികൾ മികച്ചRead More →