ബൈജൂസിന്റെ വസ്തു 16 കോടിക്ക് ധൃതിപിടിച്ച് വിറ്റ ആർപിയുടെ നടപടി നിർത്തിവച്ച് ട്രൈബ്യൂണൽ
ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനി തിങ്ക് ആൻഡ് ലേണിന്റെ (ടിഎൽപിഎൽ) 150 കോടി രൂപ വില മതിക്കുന്ന സാധനങ്ങൾ വെറും 16 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റ നടപടി തൽക്കാലം റദ്ദാക്കി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച്. ലേലം നടത്തിയ റസല്യൂഷൻ പ്രഫഷനൽ ശൈലേന്ദ്ര അജ്മേറയോടും (ആർപി) സാധനങ്ങൾ ലേലത്തിൽ പിടിച്ച കോംപ്രിന്റ് ടെക് സൊല്യൂഷൻസിനോടും അവRead More →





