നിക്ഷേപം ആകർഷിക്കാൻ കേരളം; ഗ്ലോബൽ ഡിജിറ്റൽ ട്രാൻഫർമേഷൻ സമ്മിറ്റ് 24,25 തീയതികളിൽ

നിക്ഷേപം ആകർഷിക്കാൻ കേരളം; ഗ്ലോബൽ ഡിജിറ്റൽ ട്രാൻഫർമേഷൻ സമ്മിറ്റ് 24,25 തീയതികളിൽ

Spread the News
നിക്ഷേപം ആകർഷിക്കാൻ കേരളം; ഗ്ലോബൽ ഡിജിറ്റൽ ട്രാൻഫർമേഷൻ സമ്മിറ്റ് 24,25 തീയതികളിൽ

കൊച്ചി: കേരളത്തിന്റെ ഡിജിറ്റൽ ഭാവിയും പുതിയ നിക്ഷേപ സാധ്യതകളും ആഗോള സാങ്കേതിക പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി ‘കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ്’ നവംബർ 24, 25 തീയതികളിൽ നടക്കും. അങ്കമാലി അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററാണ് ഉച്ചകോടിക്ക് വേദിയാകുക. മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, റോജി എം. ജോൺ, അഡ്വ. ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഇതിനുപുറമെ അർജന്റീന, ക്യൂബ, ഇക്വഡോർ, ലെസോത്തോ, മ്യാൻമർ, പരാഗ്വേ, തിമൂർ-ലെസ്റ്റെ, ഉഗാണ്ട, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ഉച്ചകോടിക്ക് എത്തും.

യൂറോപ്യൻ യൂണിയൻ മുൻ പാർലമെന്റ് അംഗവും മുൻ വൈസ് പ്രസിഡന്റുമായ റിസാർഡ് സാർനെക്കി, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ (IETO) പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ എന്നിവരും വിശിഷ്ടാതിഥികളാകും. ആഗോള ടെക്‌നോളജി പ്രമുഖർ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി 1500-ഓളം പ്രതിനിധികൾ സമ്മിറ്റിന്റെ ഭാഗമാകും.

ഇന്റൽ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫോഴ്സ്പോയിന്റ്, നെറ്റ്സ്‌കൗട്ട്, വാന്റേജ്ഓ, ഗിനിമൈൻഡ്സ്, സി.ടി.ആർ.എൽ.എസ്, ഇൻസ്പാർക്ക്, നെസ്റ്റ്, നോർഡൻ, ഹീൽ തുടങ്ങി ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികളും വിവിധ സെഷനുകളിൽ പങ്കാളികളാകും.

നെസ്റ്റ് ഡിജിറ്റൽ സി.ഇ.ഒ-യും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നിൻ ജഹാംഗീർ, ഡോ. രത്തൻ യു. കേൽക്കർ ഐ.എ.എസ്, മനോജ് എബ്രഹാം ഐ.പി.എസ്, ബി.എസ്.എൻ.എൽ ചെയർമാനും സി.എം.ഡിയുമായ എ. റോബർട്ട് ജെ. രവി ഐ.ടി.എസ്, അമിതേഷ് കുമാർ സിൻഹ, സോഫ്റ്റ്വെയർ ടെക്‌നോളജി പാർക്‌സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ഗയ സ്മാർട്ട് സിറ്റീസ് സ്ഥാപകനും ചെയർമാനും സി.എം.ഡിയുമായ ഡോ. സുമിത് ഡി. ചൗധരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ടെക് വിദഗ്ധരും ഉച്ചകോടിയിൽ സംസാരിക്കും.

കേരള ഐ.ടി വകുപ്പ്, തൊഴിൽ വകുപ്പ്, കിൻഫ്ര, ടെക്‌നോപാർക്ക്, സ്മാർട്ട് സിറ്റി കൊച്ചി, ഇൻഫോപാർക്ക്, ഡിജിറ്റൽ സർവകലാശാല , കെ.എസ്.ഐ.ഡി.സി, കെൽട്രോൺ, കെ-ഡിസ്‌ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, ടൈ കേരള , ഐ.ടി.എൽ.സി, സി.ഐ.ഒ അസോസിയേഷൻ, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെ ആഗോള ടെക്‌നോളജി സൊല്യൂഷൻസ് സ്ഥാപനമായ ‘ബ്ലൂ ക്ലൗഡ്’ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തെ സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ബിസിനസിന്റെയും മുൻനിര ആഗോള കേന്ദ്രമാക്കി മാറ്റുക, കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നിവയാണ് സമ്മിറ്റിന്റെ ലക്ഷ്യം. ‘കേരളത്തിന് ഡിജിറ്റൽ നവീകരണ-നിക്ഷേപ രംഗത്ത് വലിയ സാധ്യതകളാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://events.bluecloude.com/ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *