എസ്ബിഐ കാര്‍ഡ് ഒന്നാംപാദം: ലാഭം 5% താഴ്ന്ന് 593 കോടി രൂപ

ന്യൂഡല്‍ഹി: എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 593 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്. അറ്റ പലിശ മാര്‍ജിന്‍ കുറയുകയും ആസ്തി ഗുണമേന്മ മോശമാകുകയും ചെയ്തു. അതേസമയം വരുമാനം 24 ശതമാനം ഉയര്‍ന്ന് 4046 കോടി രൂപയായിട്ടുണ്ട്. പലിശ വരുമാനം 30 ശതമാനമുയര്‍ന്ന് 1804 കോടി രൂപയായപ്പോള്‍ ഫീസ്, ക്മ്മീഷന്‍ വരുമാനം 23 ശതമാനമുയര്‍ന്ന് 1898 കോടി രൂപയിലെത്തി.Read More →

അറ്റാദായം 176 ശതമാനം ഉയര്‍ത്തി ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 561 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 176 ശതമാനം അധികം. അറ്റ പലിശ വരുമാനം 45 ശതമാനമുയര്‍ന്ന് 5915 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 51 ബിപിഎസ് ഉയര്‍ന്ന് 3.37 ശതമാനമായി. മൊത്തം അറ്റ നിഷ്‌ക്രിയ ആസ്തി 9.30 ശതമാനത്തില്‍ നിന്നും 6.67 ശതമാനമായി കുറഞ്ഞിട്ടുണ്ട്.അറ്റനിഷ്‌ക്രിയ ആസ്തി 2.21 ശതമാനത്തില്‍ നിന്നുംRead More →

1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് പിരാമല്‍ എന്റര്‍പൈസസ്

ന്യൂഡല്‍ഹി: 1750 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ചിരിക്കയാണ് പിരാമല്‍ piramal എന്റര്‍പ്രൈസസ്. ഓഗസ്റ്റ് 25 ആണ് റെക്കോര്‍ഡ് തീയതി. 1,40,00,000 ഓഹരികള്‍ ഇത്തരത്തില്‍ തിരിച്ചുവാങ്ങും. മൊത്തം മൂലധനത്തിന്റെ 5.87 ശതമാനമാണിത്. 16 ശതമാനം പ്രീമിയത്തില്‍,അതായത് 1250 രൂപയിലായിരിക്കും ഓഹരി തിരിച്ചുവാങ്ങുക. 1073 രൂപയാണ് കമ്പനി ഓഹരിയുടെ നിലവിലെ വില. കമ്പനി പ്രമോട്ടര്‍മാരും ഓഹരി തിരിച്ചുവാങ്ങലില്‍ പ്‌ങ്കെടുക്കുമെന്നറിയുന്നു. 2023 ജൂലൈ 21 ലെ കണക്കനുസരിച്ച് പ്രൊമോട്ടര്‍മാര്‍ക്ക് പിരമല്‍ എന്റര്‍പ്രൈസസില്‍ 43.48Read More →

മുംബൈ: നമ്പറിൽ നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകൾ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ അസാധുവല്ലെന്നും, അച്ചടി വേളയിൽ കേടാകുന്നവയ്ക്ക് പകരമായി പുറത്തിറക്കുന്ന നോട്ടുകളാണ് നക്ഷത്ര ചിഹ്നത്തോടെ വരുന്നതെന്നും ആർ.ബി.ഐ വ്യക്തമാക്കി. നക്ഷത്ര ചിഹ്നമുള്ള നോട്ടുകൾ കള്ളനോട്ടുകളാണ് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആർ.ബി.ഐയുടെ വിശദീകരണം.   ‘നക്ഷത്ര ചിഹ്നമുള്ള ബാങ്ക് നോട്ടുകളെ കുറിച്ചുള്ള സമൂഹമാധ്യമRead More →

അറ്റാദായം 9 ശതമാനം ഉയര്‍ത്തി എന്‍എസ്ഇ

ന്യൂഡല്‍ഹി: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടു. 1844 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കൂടുതലാണിത്. ഏകീകൃത അറ്റാദായം 13 ശതമാനം ഉയര്‍ന്ന് 2987 കോടി രൂപയായപ്പോള്‍ കമ്പനി ഖജനാവിലേയ്ക്ക് 7889 കോടി രൂപ സംഭാവന ചെയ്തു. അതില്‍ എസ്ടിടി ഇനത്തില്‍ 6411 കോടി രൂപയും സ്റ്റാംപ് ഡ്യൂട്ടിയായി 503 കോടി രൂപയും ജിഎസ്ടി 475 കോടി രൂപയും ഇന്‍കം ടാക്‌സ്Read More →