24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയം; നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റർ പദ്ധതി പുനലൂരിൽ വിജയകരം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായതെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. സ്പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കിയതിലൂടെ ജനങ്ങൾക്ക് വലിയ നേട്ടമാണ് ഉണ്ടായത്. പദ്ധതി മാതൃകാപരമായി മുന്നോട്ടുപോകുന്നതിൽ പുനലൂർ എം.എൽ.എ.Read More →

ഇന്ത്യന്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം

മുംബൈ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 1000 കോടി ഡോളറെന്ന് റിപ്പോര്‍ട്ട് (ഏകദേശം 96,000 കോടി രൂപ). വിദേശ ഫണ്ടുകള്‍ എത്തിയതോടെ പുതിയ കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളുമായി ആശുപത്രികള്‍ മുഖം മിനുക്കി. ബ്ലാക്ക്‌സ്റ്റോണ്‍, കെകെആര്‍, ടിപിജി, ജനറല്‍ അറ്റ്‌ലാന്റിക് തുടങ്ങിയ വമ്പന്‍ ആഗോള നിക്ഷേപകരാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ആശുപത്രികളില്‍ പണം മുടക്കിയിരിക്കുന്നത്. രാജ്യത്തെ മൊത്തം ആശുപത്രി കിടക്കകളുടെ 5 ശതമാനത്തില്‍Read More →

ഐഎസ്എല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി എം ജി മോട്ടോര്‍ ഇന്ത്യ

കൊച്ചി: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ മത്സര പരമ്പരയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ എത്തുന്നു. ഇതോടെ പുതിയ പതിപ്പ് എം.ജി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന പേരില്‍ അറിയപ്പെടും. ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഫുട്‌ബോള്‍ രംഗം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുമുള്ള പുതിയ ലക്ഷ്യങ്ങളോടെയാണ് ലീഗ് ഈ വര്‍ഷത്തേക്ക് കടക്കുന്നത്. ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന പുതിയ മത്സരങ്ങളില്‍ ബംഗളൂരു ഫുട്‌ബോള്‍Read More →

വിൽപ്പനയിൽ പുതിയ റെക്കോർഡുകളുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ

കൊച്ചി: ഇന്ത്യൻ വിപണിയിൽ ചരിത്ര നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെൻസ് ഇന്ത്യ. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ 15,190 വാഹനങ്ങളാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 14,132 വാഹനങ്ങളെ അപേക്ഷിച്ച് ഏകദേശം എട്ട് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപ്പനയാണിത്. 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ മാത്രം 5,422 വാഹനങ്ങളാണ് കമ്പനിRead More →

നൈക്കിയുടെ വരുമാനം 4 ശതമാനം ഇടിഞ്ഞ് 11.2 ബില്യണ്‍ ഡോളറിലെത്തി

മികച്ച ഷൂസുകള്‍, പരസ്യത്തിനായി ലോകത്തെ വമ്പന്‍ കായിക താരങ്ങള്‍, ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന പരസ്യവാചകങ്ങള്‍, എവിടെ നോക്കിയാലും കാണുന്ന പ്രശസ്തമായ ലോഗോ… ഇവയൊക്കെയായിരുന്നു വര്‍ഷങ്ങളോളം ലോകത്തെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയുടെ വിജയമന്ത്രം. അവര്‍ ലോകത്തോട് പറഞ്ഞത് ‘ജസ്റ്റ് ഡു ഇറ്റ്’ എന്നാണ്. എന്നാല്‍ ഇന്ന് ജീവനക്കാരെ പിരിച്ചുവിട്ടും, ബിസിനസ് രീതികൾ അപ്പാടെ മാറ്റിയും, വില്‍പനയിലെ കനത്ത ഇടിവ് നേരിട്ടും വലിയൊരു പ്രതിസന്ധിയിലൂടെയാണ് നൈക്കി കടന്നുപോകുന്നത്. വര്‍ഷങ്ങളായി തുടരുന്നRead More →