ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ഒപെക് പ്ലസിനോട് ഇന്ത്യ

അബുദാബി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയിലെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിനോട് ഇന്ത്യ. ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ത്യ സമ്മര്‍ദ്ദം ശക്തമാക്കുന്നത്. അബുദാബിയില്‍ നടക്കാനിരിക്കുന്ന മിഡില്‍ ഈസ്റ്റ് – അഡിപെക് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ ഉല്‍പാദക രാജ്യങ്ങളുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി പങ്കജ് ജെയിന്‍ അറിയിച്ചു.Read More →

ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ

മുംബൈ: വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും ആഗോള വിപണികളിലെ നെഗറ്റിവ് സൂചനകളുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവില്‍ അവസാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെയും ഇടിവ് സൂചികകളുടെ താഴോട്ടുള്ള ഇടിവിന് ആക്കം കൂട്ടി. നിഫ്റ്റി 116 പോയിന്‍റ് (0.59 ശതമാനം) നഷ്ടത്തിൽ 19,522.15ലും സെൻസെക്സ് 316 പോയിന്‍റ് (0.48 ശതമാനം) ഇടിഞ്ഞ് 65,512.10 ലും ക്ലോസ് ചെയ്തു. മാരുതി, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ഐടിസി, എൻടിപിസി,Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,080 രൂപയാണ് പവന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,260 രൂപയായി. ഒരാഴ്ച കൊണ്ട് 1,880 രൂപയാണ് ഒരുപവന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. സെപ്റ്റംബർ 22നാണ് സ്വർണത്തിന് അവസാനമായി വിലകൂടിയത്. അന്ന് പവന് 43960 രൂപയായിരുന്നു. Read More →

സിയാലില്‍ 7 മെഗാപദ്ധതികള്‍ക്ക് തുടക്കമായി

കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകള്‍ക്കുള്ള ബദല്‍: മുഖ്യമന്ത്രി കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങള്‍Read More →

5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകാൻ മീഷോ

ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ മീഷോ ഒരുക്കങ്ങൾ തുടങ്ങി. സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകും. വില്പനയിലും ലോജിസ്റ്റിക്‌സിന്റെയും ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങൾ നടത്തുക. കഴിഞ്ഞ വർഷം മീഷോ സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണിത്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണൽ തൊഴിലാളികൾ മീഷോയുടെ വിൽപ്പനക്കാരെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നിവRead More →