റൂക്കോ പദ്ധതി: പ്രതിമാസം സംഭരിക്കുന്നത് അരലക്ഷം ലിറ്റർ പഴകിയ എണ്ണ
കൊല്ലം: ഹോട്ടലുകളിലെ ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ജൈവ ഡീസലും സോപ്പും നിർമിക്കുന്ന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പദ്ധതി വിജയത്തിലേക്ക്. റീ പർപ്പസ് കുക്കിങ് ഓയിൽ (റൂക്കോ) പദ്ധതിയിലൂടെ പ്രതിമാസം ശരാശരി 50,000 ലിറ്റർ പഴയ എണ്ണയാണ് ശേഖരിക്കപ്പെടുന്നത്. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണ ശേഖരിച്ച് ജൈവ ഡീസൽ നിർമിക്കുന്ന നാല് കമ്പനികളും സോപ്പ് നിർമിക്കുന്ന ഒരു കമ്പനിയും ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്ത് നാൽപതോളം ജൈവ ഡീസൽ കമ്പനികൾRead More →




