2023-24 സാമ്പത്തീക വർഷത്തിൽ എണ്ണക്കമ്പനികളുടെ ലാഭം 90,000 കോടി
കോഴിക്കോട്: പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭം 2023-24 സാമ്പത്തിക വർഷം 90,000 കോടിയെന്നു കണക്കുകൾ പുറത്തുവന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എണ്ണക്കമ്പനികൾക്ക് 14,600 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്താണ് ഈ സാമ്പത്തിക വർഷം ഇത്രയും ലാഭം നേടാനായത്. ആഗോള വിപണയിൽ എണ്ണവില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതിരുന്നതിനാലാണ് എണ്ണക്കമ്പനികൾക്കു വൻ ലാഭമുണ്ടാകാൻ കാരണം. ലക്ഷക്കണക്കിനു കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതിയായി പിഴിഞ്ഞെടുത്തതിനു ശേഷമുള്ളതാണ് എണ്ണക്കന്പനികളുടെ ഈ ലാഭം.Read More →





