ന്യൂഡല്‍ഹി: വിമാനം പറത്താൻ പൈലറ്റുമാരില്ലാത്തതിനാൽ തുടർച്ചയായ രണ്ടാം ദിവസവും ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനി വിസ്താരയുടെ പ്രവര്‍ത്തനം താറുമാറായി. മുംബൈ, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്നുള്ള 38ഓളം സർവിസുകളാണ് ചൊവ്വാഴ്ച രാവിലെ കമ്പനി റദ്ദാക്കിയത്. മതിയായ പൈലറ്റുമാരോ ക്രൂ ജീവനക്കാരോ ഇല്ലാത്തതിനാൽ തിങ്കളാഴ്ച 50 വിമാന സർവിസുകൾ റദ്ദാക്കുകയും 160 സർവിസുകൾ വൈകുകയും ചെയ്തിരുന്നു. പലരും വിമാനത്താവളത്തിൽ എത്തുമ്പോഴാണ് സർവിസ് റദ്ദാക്കിയ വിവരം അറിയുന്നത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.Read More →

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ല്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്നും സം​ര​ക്ഷ​ണം ന​ല്‍കു​ന്ന ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ചു. 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി ആ​ഭ​ര​ണ​ങ്ങ​ള്‍ ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ മേ​യ് 10 വ​രെ​യാ​ണ്​ ഓ​ഫ​ർ. വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ന്‍റെ ആ​നു​കൂ​ല്യം ഉ​റ​പ്പു​ന​ല്‍കി​ക്കൊ​ണ്ടാ​ണ് ഈ ​ഓ​ഫ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​യും മൂ​ല്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​ക്കൊ​പ്പം, ഈ ​മു​ന്‍കൂ​ര്‍ ബു​ക്കി​ങ് ഓ​ഫ​ര്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലും ഏ​റെRead More →

ഇക്കോസ് ഇന്ത്യ മൊബിലിറ്റി പ്രാഥമിക ഓഹരി വില്പനയ്ക്ക്

കൊച്ചി: ഇന്ത്യയിലെ കോർപ്പറേറ്റ് കമ്പനികൾക്ക് 25 വർഷത്തിലധികമായി ആഡംബര, ബജറ്റ് യാത്രാ സൗകര്യമൊരുക്കുന്ന ഇക്കോസ് ഇന്ത്യ മൊബിലിറ്റി ആൻഡ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള 1.8 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ്Read More →

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി ഉയർന്നു

മുംബൈ: തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64263 കോടി ഡോളറായി (642.631 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 14 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തിയില്‍ നേരിയ ഇടിവ് നേരിട്ടു.Read More →

സംസ്ഥാനത്തെ വൈദ്യുതി ആവശ്യം കുതിച്ചുയരുന്നു; രാത്രിയിലെ വൈദ്യുതി ഉപയോഗം 5500 മെഗാവാട്ടിന് മുകളിലേക്ക്

കൊച്ചി: വേനൽച്ചൂടിൽ വൈദ്യുതിയിലെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്നുറപ്പായി. സൂര്യൻ ഭൂമിയോട് അടുത്തുനിൽക്കുന്ന മാർച്ച് 21 മുതൽ ഏപ്രിൽ 21 വരെയുള്ള ഒരുമാസം നിർണായകമാണ്. രാത്രിയിലെ വൈദ്യുതിയാവശ്യം 5500 മെഗാവാട്ടിന് മുകളിലേക്ക് കുതിക്കുമെന്നാണ് സ്ഥിതി. വൈദ്യുതി ഉപഭോഗം 104.6 ദശലക്ഷം യൂണിറ്റിലുമെത്തി. പുറമേനിന്നുള്ള വൈദ്യുതിലഭ്യതയും പ്രശ്നത്തിലാകുമെന്ന സൂചനകളും വന്നുതുടങ്ങി. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാമുകളിൽ ഇപ്പോൾ ശേഷിക്കുന്നത് സംഭരണശേഷിയുടെ 46 ശതമാനം വെള്ളംമാത്രമാണ്. മഴക്കാലമെത്തുംവരെ 10 ശതമാനം വെള്ളമെങ്കിലും സൂക്ഷിക്കണമെന്നതും ചെളിയും മണലുമടിഞ്ഞ് സംഭരണശേഷിRead More →