രണ്ടു ലക്ഷം കോടി കടന്ന് ജി.എസ്.ടി വരവ്

രണ്ടു ലക്ഷം കോടി കടന്ന് ജി.എസ്.ടി വരവ്

May 3, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) വ​ര​വ് റെ​ക്കോ​ഡ് ഉ​യ​ര​ത്തി​ൽ. ഏ​പ്രി​ലി​ൽ 2.10 ല​ക്ഷം കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 12.4 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണി​ത്. ഇ​താ​ദ്യ​മാ​യാ​ണ് ജി.​എ​സ്.​ടി പി​രി​വ് ര​ണ്ട് ല​ക്ഷം കോ​ടി ക​ട​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​ക​ളി​ലെ ശ​ക്ത​മാ​യ വ​ള​ർ​ച്ച​യാ​ണ്​ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് കാ​ര​ണം. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ജി.​എ​സ്.​ടി പി​രി​വ് 1.87 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ കേ​​ന്ദ്ര ജി.​എ​സ്.​ടി 43,846 കോ​ടി രൂ​പ​യും സം​സ്ഥാ​ന ജി.​എ​സ്.​ടി 53,538 കോ​ടി രൂ​പ​യു​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്ത ച​ര​ക്കു​ക​ളു​ടെ നി​കു​തി വ​ഴി പി​രി​ച്ചെ​ടു​ത്ത 37,826 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ജി.​എ​സ്.​ടി 99,623 കോ​ടി രൂ​പ​യാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്ത ച​ര​ക്കു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച 1,008 കോ​ടി ഉ​ൾ​പ്പെ​ടെ 13,260 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം സെ​സ് പി​രി​വെ​ന്നും ധ​ന​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.