സൗദി അറാംകോ വരുന്നൂ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎലിന്റെ പുത്തൻ പദ്ധതിയിൽ വമ്പൻ നിക്ഷേപം
ബെംഗളൂരു: സൗദി അറേബ്യൻ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നുമായ സൗദി അറാംകോ ദക്ഷിണേന്ത്യയിലേക്ക് വമ്പൻ നിക്ഷേപവുമായി ചുവടുവയ്ക്കുന്നു. പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ബിപിസിഎൽ സ്ഥാപിക്കുന്ന പുത്തൻ റിഫൈനറിയിൽ 20% ഓഹരി പങ്കാളിത്തമാകും സൗദി അറാംകോ സ്വന്തമാക്കുക. ഏകദേശം 20,000 കോടി രൂപയുടെ നിക്ഷേപം അറാംകോ നടത്തിയേക്കും. പദ്ധതിയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും ചില ബാങ്കുകളും താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഏകദേശം 96,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽRead More →





