വോഡഫോൺ ഐഡിയക്ക് കേന്ദ്രത്തിന്റെ ആശ്വാസ പാക്കേജ്; 87,695 കോടിയുടെ എജിആർ കുടിശ്ശികയ്ക്ക് മൊറട്ടോറിയം

ന്യൂഡൽഹി: കടബാധ്യതമൂലം പ്രതിസന്ധിയിലായ ടെലികോം കമ്പനി വോഡഫോൺ ഐഡിയക്ക് കേന്ദ്രത്തിന്റെ ആശ്വാസപാക്കേജ്. കമ്പനിയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ(എജിആർ) കുടിശ്ശികയ്ക്ക് അഞ്ചുവർഷത്തേക്ക് മൊറട്ടോറിയം അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ടെലികോം കമ്പനികൾക്കുമേൽ വാർത്താവിനിമയ വകുപ്പ് ചുമത്തുന്ന സ്‌പെക്ട്രം ഉപയോഗ ഫീസും ലൈസൻസ് ഫീസും അടങ്ങുന്നതാണ് എജിആർ. 2019 മുതൽ 87,695 കോടി രൂപയാണ് എജിആർ ഇനത്തിൽ വോഡഫോൺ ഐഡിയക്ക് കുടിശ്ശികയുള്ളത്. പുതിയ തീരുമാനമനുസരിച്ച് കുടിശ്ശിക 2031-32 സാമ്പത്തിക വർഷം മുതൽ അടച്ചുRead More →

ഗൃഹോപകരണ വിപണിയിൽ ഉത്സവകാലത്തും ഉണർവില്ല

കൊച്ചി: ജിഎസ്ടി നിരക്കുകളിൽ കുറവ് വരുത്തിയിട്ടും 2025 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ഉത്സവകാലയളവിൽ ഉപഭോഗവസ്തുക്കളുടെ വിൽപനയിൽ കാര്യമായ മുന്നേറ്റം ഉണ്ടായില്ല. നിത്യോപയോഗ സാധനങ്ങളുടെ ഉൽപ്പാദനം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ ഇലക്ട്രോണിക്സ്, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളുടെ ഉൽപ്പാദനം രണ്ട് വർഷത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചു. സോപ്പ്, ഷാംപൂ പോലുളള നിത്യോപയോഗ സാധനങ്ങളുടെ ഉൽപ്പാദനം ഈ ഉത്സവകാലത്ത് വെറും 0.6 ശതമാനം മാത്രമാണ് വളർന്നത്. മുൻവർഷങ്ങളിൽ ഇത് 1.9Read More →

ഇന്ത്യൻ കയറ്റുമതിക്ക് മേൽ യൂറോപ്യൻ യൂണിയന്റെ കാർബൺ നികുതി ഇന്ന് മുതൽ

മുംബൈ: ഇന്ത്യയുടെ സ്റ്റീൽ അലുമിനിയം കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയായി യുറോപ്യൻ യൂണിയന്റെ കാർബൺ നികുതി പുതുവത്സര ദിനത്തിൽ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയന്റെ (EU) കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) വ്യാഴാഴ്ച മുതൽ പ്രയോഗത്തിലാവുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉൽപ്പാദനപ്രക്രിയയിൽ കാർബൺ ഉത്സർജനം കൂടുതലുള്ള ഉൽപ്പന്നങ്ങൾക്കാണ് കാർബൺ നികുതി ഏർപ്പെടുത്തുന്നത്. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയാവും. നികുതി അടയ്ക്കുന്നതിനായി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില 15 മുതൽ 22Read More →

നേട്ടം കൊയ്ത്‌ വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: രാജ്യത്തിന്‌ അഭിമാനമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വാണിജ്യപ്രവർത്തനം ആരംഭിച്ച്‌ ഒരുവർഷത്തിനകം 664 കപ്പലുകളാണ്‌ ചരക്കുകയറ്റാനും ഇറക്കാനുമായി തുറമുഖത്ത്‌ എത്തിയത്‌. ലക്ഷ്യമിട്ടതിനേക്കാൾ നാല്‌ ലക്ഷം കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ കഴിഞ്ഞു. നികുതിയിനത്തിൽ 100 കോടിയോളം രൂപയും ലഭിച്ചു. 160 രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾ എത്തിയതും നേട്ടം. പ്രവർത്തനം തുടങ്ങി ആദ്യവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു ലക്ഷ്യം. 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായി. ഏഷ്യൻ തീരങ്ങളിൽ മുമ്പ്‌Read More →

രാജ്യത്ത് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍

മുംബൈ: രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പ്രിയമേറുന്നതായി കണക്കുകള്‍. സ്വര്‍ണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം. കൂടുതല്‍ തുക കുറഞ്ഞ പലിശയില്‍ ലഭിക്കുന്നതാണ് സാധാരണക്കാരെ സ്വര്‍ണ്ണവായ്പയിലേക്ക് ആകര്‍ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം, ബാങ്കുകള്‍ നല്‍കിയ സ്വര്‍ണ വായ്പകളുടെ വളര്‍ച്ചാ നിരക്ക് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 65% ആയിരുന്നിടത്ത് നിന്ന് ഈ വര്‍ഷം ഇത് 128.5% വര്‍ദ്ധിച്ച് 3.37 ലക്ഷം കോടി രൂപയായി. അതേസമയം,Read More →