വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റവുമായി യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി: വിസാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വ‍ർഷം വരെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകൾ ലഭിക്കും. ഇതിനുള്ള നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കുടിയേറ്റ – യാത്ര മേഖലകളിൽ ഉണ്ടാക്കിയ പുതിയ ധാരണകൾ പ്രകാരമാണ് വിസ നിബന്ധനകളിലെ ഇപ്പോഴത്തെ ഇളവ്. അമേരിക്കയിലേക്ക് 10 വ‍ർഷ സന്ദർശക വിസയും യുകെയിലേക്ക് വലിയ ഫീസ് നൽകിയെങ്കിലും ദീർഘകാലRead More →

പ്ലാന്റുകളില്‍ 20% സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയം

ന്യൂഡൽഹി: ജൂണ്‍ 30-നകം ആഭ്യന്തര കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകളില്‍ ഏകദേശം 38-40 ദശലക്ഷം ടണ്‍ സ്റ്റോക്ക് ഉയര്‍ത്താന്‍ കല്‍ക്കരി മന്ത്രാലയം ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ ഓഹരിയേക്കാള്‍ 13-19% കൂടുതലാണ് ലക്ഷ്യമിടുന്നത്.കല്‍ക്കരി ഉല്‍പ്പാദനവും ഒഴിപ്പിക്കലും സാധാരണഗതിയില്‍ മന്ദഗതിയിലാകുന്ന മണ്‍സൂണ്‍ കാലം ആരംഭിക്കാന്‍ 20% അധിക സ്റ്റോക്ക് മതിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഹാനദി കല്‍ക്കരിപ്പാടങ്ങളില്‍ റെയില്‍ ഗതാഗതത്തില്‍ വന്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മഹാനദി കല്‍ക്കരിപ്പാടങ്ങളില്‍ ശരാശരിRead More →

ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളിൽ നോട്ടമിട്ട് ആർബിഐ

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം സ്ഥിരതയോടെയുള്ള വളർച്ചയാണ് നേടുന്നത്. ദിവസം ചെല്ലുന്തോറും കൂടുതൽ കൂടുതൽ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളായി മാറുന്നു. വാടക അടയ്ക്കുക, ട്യൂഷൻ ഫീസ് നൽകുക, സൊസൈറ്റി മെയ്ന്റനൻസ് ചാർജ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം പലരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നു. റിസർവ്വ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 1.5 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാർഡുകളിലൂടെ ചെലവഴിക്കപ്പെട്ടത്. ഇത് വാർഷികാടിസ്ഥാനത്തിൽ 26% വർധനയാണ്. എന്നാൽ ക്രെഡിറ്റ്Read More →

മൂന്നുമാസത്തിനിടെ ‘റെയിൽനീർ’ വിറ്റത് 14.85 കോടി രൂപയുടെ കുപ്പിവെള്ളം

കണ്ണൂർ: യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയിൽവേ നേടുന്നത് കോടികൾ. ദക്ഷിണ റെയിൽവേയിൽ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയിൽനീർ’ വിറ്റത് 99 ലക്ഷം ബോട്ടിൽ. കിട്ടിയത് 14.85 കോടി രൂപ. റെയിൽവേ സ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകൾ വിറ്റു. ദക്ഷിണ റെയിൽവേയിൽ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്. ഒരുലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പംRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയർന്നിരിക്കുന്നത്. പവന്റെ വില 360 രൂപ ഉയർന്ന് 53,380 രൂപയായി. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 6660 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ഭാവി വിലകളിൽ വലിയ മുന്നേറ്റം പ്രകടമായില്ല. ജൂണിലേക്കുള്ള 10 ഗ്രാം സ്വർണ്ണത്തിന്റെ ഭാവി വില എം.സി.എക്സ് എക്സചേഞ്ചിൽ 71,091 രൂപയാണ്.Read More →