അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ ഓഫ്ഷോർ ഫണ്ടുകളുടെ നിയമ ലംഘനം സെബി കണ്ടെത്തിയെന്ന് റോയിട്ടേഴ്സ്
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയിരിക്കുന്ന 12 ഓഫ്‌ഷോർ ഫണ്ടുകൾ നിക്ഷേപ പരിധിയടക്കം നിയമങ്ങൾ ലംഘിച്ചതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കണ്ടെത്തയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വർഷമാദ്യം അദാനി ഗ്രൂപ്പിന്‍റെ ഓഫ്‌ഷോർ നിക്ഷേപകർക്ക് നിക്ഷേപ പരിധി ലംഘനമടക്കം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗത ഫണ്ട് തലത്തിലാണ് ഓഫ്ഷോർ ഫണ്ടുകൾ അദാനി ഗ്രൂപ്പിൽRead More →



