ന്യൂഡൽഹി: 100 വിമാനങ്ങൾ പരിഷ്‍കരിക്കാനൊരുങ്ങി എയർ ഇന്ത്യ. 40 വൈഡ് ബോഡി എയർക്രാഫ്റ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. വിമാനങ്ങളിലെ 25,000ഓളം സീറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് എയർ ഇന്ത്യ നീക്കം നടത്തുന്നതെന്ന് സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു. എയർ ഇന്ത്യയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനാണ് ഒരുങ്ങുന്നത്. മാറ്റങ്ങളുടെ ഭാഗമായി ഇന്റഗ്രേഷനും വളർച്ചക്കും ഉപഭോക്തൃ സേവനങ്ങൾക്കും വലിയ പ്രാധാന്യം നൽകുമെന്ന് സി.ഇ.ഒ അറിയിച്ചു.എയർ ഏഷ്യ ഇൻഡ്യ, എയർ ഇന്ത്യRead More →

എക്കാലത്തേയും ഉയര്‍ന്ന വരുമാനം നേടി ഈസ്‌മൈട്രിപ്പ്; ഇക്കൊല്ലത്തെ മൊത്തവരുമാനം 228.2 കോടി രൂപയിലെത്തി

തിരുവനന്തപുരം: 2023-24 സാമ്പത്തികവര്ഷത്തിന്റെ അവസാനപാദത്തിൽ 41% വളർച്ചയെന്ന മികച്ച നേട്ടവുമായി ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ ടെക്ക് കമ്പനിയായ ഈസ്മൈട്രിപ്പ്. നാലാം പാദത്തിൽ നിന്നുമാത്രം 164 കോടി രൂപയുടെ പ്രവർത്തനവരുമാനമാണ് കമ്പനി നേടിയത്. നികുതി, പലിശ, ബാദ്ധ്യതകൾ, മൂല്യതകർച്ച എന്നിവ കൂടാതെയുള്ള മൊത്തവരുമാനം (ഇ.ബി.ഐ.ടി.ഡി.എ) 24% വർധിച്ച് 57.7 കോടിയിലെത്തി. അതിൽ നികുതിയിതര വരുമാനം 55.1 കോടിരൂപയാണ്. മുൻവർഷത്തേക്കാൾ 24% ന്റെ വർധനയാണിത്. ഹോട്ടൽ റൂമുകൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങളുടെRead More →

ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുമായി എയര്‍ കാനഡ

ടൊറന്റോയില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നതായി എയര്‍ കാനഡ പ്രഖ്യാപിച്ചു. അതോടൊപ്പം കാല്‍ഗറിയില്‍ നിന്ന് ലണ്ടന്‍ ഹീത്രൂ വഴി ഡല്‍ഹിയിലേക്കുള്ള പുതിയ സീസണല്‍ ഫ്‌ളൈറ്റും പ്രഖ്യാപിച്ചു. ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് എയര്‍ കാനഡ പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് 25 പ്രതിവാര ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തും. ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും പ്രതിവാര 11 വിമാനങ്ങളും മോണ്‍ട്രിയലില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പ്രതിദിന വിമാനങ്ങളും വെസ്റ്റേണ്‍Read More →

ജെഎം ഫിനാന്‍ഷ്യല്‍ ചെറുകിട ഫണ്ടുകള്‍ വിപണിയിലിറക്കി

കൊച്ചി: മ്യൂച്വല്‍ ഫണ്ട് രംഗത്തെ പ്രമുഖരായ ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് പുതിയ സ്‌മോള്‍ കാപ് ഫണ്ടുകള്‍ (എന്‍എഫ്ഒ) വിപണിയിലിറക്കി. ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഇക്വിറ്റി പദ്ധതിയാണിത്. ജൂണ്‍ 10 വരെ പുതിയ ഫണ്ടുകള്‍ വാങ്ങാന്‍ കഴിയും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിന്നു നേട്ടുമുണ്ടാക്കുന്ന, മികച്ച കമ്പനികളില്‍ നിക്ഷേപിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഓഹരികളുടെ തെരഞ്ഞെടുപ്പും പോര്‍ട്‌ഫോളിയോ നിര്‍മ്മാണവും റിസിക് മാനേജ്‌മെന്റിനുള്ള കുറ്റമറ്റ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ഓഹരികളുടെRead More →

ആഡ് ബ്രേക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്തRead More →