മുഖ്യ പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കില്ല

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുന്നതിനാൽ നാളെ പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താനിടയില്ല. മൂന്ന് ദിവസത്തെ റിസർവ് ബാങ്കിന്റെ ധന നയ യോഗത്തിന് ഇന്നലെ തുടക്കമായി. നാണയപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലായതിനാൽ ഇത്തവണയും മുഖ്യ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുമെന്നാണ് പ്രമുഖ ധന ഏജൻസികൾ പ്രവചിക്കുന്നത്. നടപ്പുവർഷം പലിശ നിരക്കുകൾ കുറയില്ലെന്നും അവർ പറയുന്നു. അതിനാൽ ഭവന,Read More →

ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ച തോതിൽ തുടരുന്നു

ന്യൂഡൽഹി: റഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ച തോതിൽ തുടരുന്നു. 2024 മെയിലെ കണക്കുകൾ പ്രകാരം ഈ രാജ്യങ്ങളിൽ നിന്നുള്ള മീഡിയം ഗ്രേഡ് ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ഉയർന്നു നിൽക്കുന്നത്. അതേ സമയം മറ്റൊരു പ്രധാന സപ്ലൈയറായ സൗദി അറേബ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞു. ഉയർന്ന വിലയാണ് കാരണം. എനർജി ഇന്റലിജൻസ് സ്ഥാപനമായ വോർടെക്സയുടെ കണക്കുകൾ പ്രകാരം, 2024 ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾRead More →

എസ്ബിഐ മ്യൂച്വൽ ഫണ്ട് ആസ്തി പത്ത് ലക്ഷം കോടി കവിഞ്ഞു

കൊച്ചി: പത്ത് ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആദ്യ ഫണ്ടായി എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് മാറി. കൊവിഡ് വ്യാപനത്തിന് ശേഷം രാജ്യത്തെ നിക്ഷേപകർക്ക് ഓഹരി നിക്ഷേപത്തിലുണ്ടായ താത്പര്യം പരമാവധി മുതലെടുത്തും മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് കൂടുതൽ ബോധവൽക്കരണം സാധാരണക്കാരിൽ സൃഷ്ടിച്ചുമാണ് എസ്.ബി.ഐ ഫണ്ട് ഈ ചരിത്ര നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ വൻ മുന്നേറ്റവും സഹായകരമായി.Read More →

എയർ ഇന്ത്യയിൽ വരുന്നത് വൻ മാറ്റങ്ങളെന്ന് സിഇഒ കാംബെൽ വിൽസൺ

ന്യൂഡൽഹി: 100 വിമാനങ്ങൾ പരിഷ്‍കരിക്കാനൊരുങ്ങി എയർ ഇന്ത്യ. 40 വൈഡ് ബോഡി എയർക്രാഫ്റ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനാണ് എയർ ഇന്ത്യ ഒരുങ്ങുന്നത്. വിമാനങ്ങളിലെ 25,000ഓളം സീറ്റുകൾ മാറ്റി സ്ഥാപിക്കാനാണ് എയർ ഇന്ത്യ നീക്കം നടത്തുന്നതെന്ന് സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു. എയർ ഇന്ത്യയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനാണ് ഒരുങ്ങുന്നത്. മാറ്റങ്ങളുടെ ഭാഗമായി ഇന്റഗ്രേഷനും വളർച്ചക്കും ഉപഭോക്തൃ സേവനങ്ങൾക്കും വലിയ പ്രാധാന്യം നൽകുമെന്ന് സി.ഇ.ഒ അറിയിച്ചു. എയർ ഏഷ്യ ഇൻഡ്യ, എയർRead More →

തൃ​ശൂ​ര്‍: മ​ഴ​ക്കാ​ല​ത്ത് ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് സ​ഹാ​യ​മാ​യി കാ​ലി​ത്തീ​റ്റ​ക്ക് ചാ​ക്കൊ​ന്നി​ന് 50 രൂ​പ വ​രെ ഇ​ള​വ് ന​ല്‍കാ​ന്‍ കേ​ര​ള ഫീ​ഡ്സ് തീ​രു​മാ​നി​ച്ചു. ഇ​ത് ബു​ധ​നാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. കേ​ര​ള ഫീ​ഡ്സ് ഡെ​യ​റി റി​ച്ച് പ്ല​സ് കാ​ലി​ത്തീ​റ്റ​ക്ക് 45 കി​ലോ ചാ​ക്കി​ന്​ 50 രൂ​പ​യും 50 കി​ലോ തൂ​ക്ക​മു​ള്ള കേ​ര​ള ഫീ​ഡ്സ് മി​ടു​ക്കി, കേ​ര​ള ഫീ​ഡ്സ് എ​ലൈ​റ്റ് എ​ന്നി​വ​ക്ക്​ യ​ഥാ​ക്ര​മം 40, 25 രൂ​പ​യു​മാ​ണ്​ കി​ഴി​വ്. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വി​ല​ക്കി​ഴി​വ് തു​ട​രു​മെ​ന്നുംRead More →