തിരിച്ചടിക്ക് പിന്നാലെ തിരികെ കയറി ഓഹരി വിപണി; സെൻസെക്സിൽ 1600 പോയിന്റ് നേട്ടം
മുംബൈ: തെരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ തിരികെ കയറി. ബുധനാഴ്ച ബോംബെ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും രണ്ട് ശതമാനത്തിലേറെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ഓഹരി വിപണികൾ സാക്ഷ്യം വഹിച്ചത്. ഇന്ന് സെൻസെക്സ് 1,600 പോയിന്റോളം ഉയർന്നു. 73,730 പോയിന്റിലാണ് ഇപ്പോൾ സെൻസെക്സിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റി 508 പോയിന്റ് ഉയർന്ന് 22,392ലേക്ക്Read More →


