10, 20, 30 സൂപ്പര്‍ ഹിറ്റ് പ്രമോഷന് സഫാരിയില്‍ വീണ്ടും തുടക്കം
July 3, 2024ഷാര്‍ജ: യു.എ.ഇയിലെ ചെറുകിട മേഖലയിൽ സന്ദർശകരെ ഏറെ ആകർഷിച്ച ‘10, 20, 30’ പ്രമോഷന് സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ ആവേശകരമായ തുടക്കം.
ജൂലൈ ഒന്ന് മുതൽ പ്രമോഷനിൽ പങ്കാളികളാകാം. ഗുണനിലവാരമുള്ള മികച്ച ഉല്പന്നങ്ങള് ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന പ്രമോഷൻ വേനലവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികൾക്ക് ഏറെ സഹായകരമാവുമെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
യു.എ.ഇയിലെ മറ്റു റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്റഡ് ഐറ്റങ്ങൾ ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്പന്നങ്ങള് ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ആൻഡ് ഡിപ്പാര്‍ട്മെന്റ് സ്റ്റോർ, ഫര്‍ണിച്ചര്‍ സ്റ്റോർ, സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രമോഷന് ലഭ്യമാണ്.
സഫാരിയുടെ തുടക്കം മുതല്‍ ഉപഭോക്താക്കൾക്കായി നിരവധി പ്രമോഷനുകൾ സഫാരി പ്രഖ്യാപിച്ചിട്ടുണ്ട്. വിന് 10 എം.ജി കാര്‍ പ്രമോഷൻ ഇപ്പോള്‍ തുടർന്നുവരുകയാണ്. 2024 ജൂൺ 11 മുതല്‍ 2025 ഏപ്രിൽ 27 വരെ നീളുന്ന മെഗാ പ്രമോഷൻ കാലയളവിൽ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ കാര്‍ വീതം മൊത്തം 10 എം.ജി കാറുകളാണ് സമ്മാനമായി നല്‍കുക.
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിർഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ- റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവർക്ക് സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.