പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടി; ആരെയൊക്കെ ബാധിക്കും? നിങ്ങളുടെ പണം സുരക്ഷിതമോ?

ന്യൂഡൽഹി: ബാങ്കിന്റെയും നിക്ഷേപകരുടെയും താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ രീതിയിലാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെന്ന് ചൂണ്ടിക്കാട്ടി പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. ബാങ്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഹൈ​കോടതിയെ സമീപിക്കുകയും ചെയ്യും. അതോടെ വണ്‍97 കമ്മ്യൂണിക്കേഷന്‍സും വിജയ് ശേഖര്‍ ശര്‍മയും ചേര്‍ന്ന് സ്ഥാപിച്ച പേയ്മെന്റ് ബാങ്ക് ഇനി ആസ്തികൾ വിറ്റ് പണമാക്കി, കടങ്ങളും ബാധ്യതകളും തീർത്ത് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. പേ​ടിഎം പേയ്മെന്റ് ബാങ്ക്Read More →

വിമാന ഇന്ധന ചെലവ്; സർവിസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ

​ബെർലിൻ: യു.എസ്, ഇസ്രായേൽ -ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിമാനസർവിസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ. വേനൽക്കാല വിമാന ഷെഡ്യൂളിൽ നിന്ന് 20,000 ഹ്രസ്വ-ദൂര സർവീസുകൾ ഒഴിവാക്കുമെന്ന് ലോകത്തിലെ മുൻനിര എയർലൈനുകളിൽ ഒന്നായ ലുഫ്താൻസ അറിയിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറ്റ് ഇന്ധന വില ഇരട്ടിയിലധികമായ സാഹചര്യത്തിലാണ് തീരുമാനം. ഇതിലൂടെ ഏകദേശം 40,000 ടൺ ജെറ്റ് ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞയാഴ്ച ലുഫ്താൻസ സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടുകയും ഇന്ധനം മാത്രംRead More →

അംബാനിയെ മറികടന്ന് അദാനി; ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി

റിലയൻസ് ഇന്‍റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗദം അദാനി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായിരിക്കുകയാണ്. തുറമുഖ ഊർജ മേഖലയിലെ അദ്ദേഹത്തിന്‍റെ ഓഹരികളിലെ തുടർച്ചയായ ഉയർച്ചയാണ് അദാനിയുടെ ആസ്തി ഉയർത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ശൃംഖലയുടെ അധ്യക്ഷനാണ് അദാനി. ഏറ്റവും പുതിയ കോടീശ്വരന്മാരുടെ റാങ്കിങ് പ്രകാരം 90.6 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനിയെ മറികടന്ന് 92.6 ബില്യൺ ഡോളറിലാണ് അദാനിയുടെ ആസ്തിRead More →

ജോയ്​ ആലുക്കാസിൽ അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഫെസ്റ്റ്

ദുബൈ: ഐശ്വര്യത്തിന്‍റെയും പുതിയ തുടക്കങ്ങളുടെയും ആഘോഷമായ അക്ഷയ തൃതീയയോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ എല്ലാ ഷോറൂമുകളിലും ക്യാഷ്ബാക്ക് ഫെസ്റ്റിന് തുടക്കം. 3,000 ദിർഹത്തിന് മുകളിലുള്ള സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ വാങ്ങുന്നവർക്ക് പ്രത്യേക ക്യാഷ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. ഏപ്രിൽ 19 വരെ ഓഫറുകൾ പ്രയോജനപ്പെടുത്താം. അക്ഷയ തൃതീയ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ, പാരമ്പര്യവും ചാരുതയും ഒത്തിണങ്ങിയ വിപുലമായ പുതിയ ആഭരണശേഖരമാണ് ജോയ്ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ബ്രാൻഡിന്‍റെ കരവിരുതും തനിമയുംRead More →

ഹുർമുസ് തുറന്നതോടെ ആഗോള വിപണിയിലും ആശ്വാസം; എണ്ണവിലയിൽ ഇടിവ്

വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണമായും തുറന്നു നൽകിയതോടെ ആഗോള എണ്ണവിലയിൽ ഇടിവ്. യുദ്ധഭീതിയും വിതരണ തടസ്സങ്ങളും നീങ്ങിയതാണ് വിപണിയിൽ വില കുറയാൻ കാരണം. വെള്ളിയാഴ്ച 98 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഹുർമുസ് കടലിടുക്ക് തുറന്നതോടെ ബാരലിന് 88 ഡോളറായി കുറഞ്ഞു. അസംസ്കൃത എണ്ണവിലയിൽ ശരാശരി 9 മുതൽ 11 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 90 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെRead More →