റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകാൻ ‘ഐഎന്‍ആര്‍ കണക്‌റ്റ്‌’; ടാപ്പര്‍മാരുടെ ക്ഷാമം ഇനി മുതല്‍ ആപ്പ് പരിഹരിക്കും

കോട്ടയം: കേരളത്തിൽ വിദഗ്‌ധരായ ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ റബ്ബർ ബോർഡിൻ്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ‘ഐഎൻആർ കണക്റ്റ്’ (INR Konnect) വികസിപ്പിച്ചിരിക്കുന്നത്. വെബ്സൈറ്റായും പ്ലേ സ്റ്റോറിലെ ആപ്പായും ലഭ്യമായ ‘ഐഎൻആർ കണക്റ്റ്’ റബ്ബർ കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും, ടാപ്പിംഗ് പ്രവർത്തനങ്ങൾക്കായി തോട്ടങ്ങൾ ഏറ്റെടുക്കാൻ താത്പര്യമുള്ള ഏജൻസികളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാം.Read More →

പുറവങ്കരയ്ക്ക് മികച്ച രണ്ടാംപാദ ഫലം

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ മികച്ച സാമ്പത്തിക മുന്നേറ്റവുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പുറവങ്കര ലിമിറ്റഡ്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 83.74 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് കമ്പനി ലാഭത്തിലേക്ക് തിരിച്ചെത്തിയത്. കമ്പനിയുടെ വരുമാനത്തിലും ശ്രദ്ധേയമായ വർധനയുണ്ടായി. 2025 സെപ്റ്റംബർ പാദത്തിൽ 662.73 കോടി രൂപയായിരുന്ന ആകെRead More →

ഐടിസിക്ക് സിഗരറ്റ് ബിസിനസില്‍ കനത്ത തിരിച്ചടി

രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നായ ഐടിസിക്ക് (ITC) പ്രധാന വരുമാന സ്രോതസായ സിഗരറ്റ് ബിസിനസില്‍ കനത്ത തിരിച്ചടി. സിഗരറ്റ് വില്‍പനയിലുണ്ടായ ഇടിവും നികുതിഭാരം വര്‍ധിച്ചതും കമ്പനിയുടെ സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തെ സാരമായി ബാധിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഐടിസിയുടെ ലാഭം 20.1 ശതമാനം കുറഞ്ഞ് 4,137.12 കോടി രൂപയായി. കമ്പനിയുടെ പ്രധാന വരുമാന സ്രോതസായ സിഗരറ്റ് വിഭാഗത്തിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 27 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സിഗരറ്റ് വില്‍പനRead More →

ഡിസ്നിയിൽ 20 ശതമാനം ചെലവ് ചുരുക്കാൻ മാനേജർമാർക്ക് നിർദ്ദേശം

വാൾട്ട് ഡിസ്നി കമ്പനി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. കമ്പനിയിലെ ചില മാനേജർമാരോട് പ്രതിവർഷം 20 ശതമാനം വരെ ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെയും മറ്റ് ചെലവുകൾ കുറയ്ക്കുന്നതിലൂടെയുമാണ് ഈ തുക കണ്ടെത്താൻ ലക്ഷ്യമിടുന്നത്. തീം പാർക്കുകൾ, ടിവി ചാനലുകൾ, സിനിമാ സ്റ്റുഡിയോ തുടങ്ങിയ ഡിസ്നിയുടെ ചില മേഖലകളെയാവും ഇത് പ്രധാനമായും ബാധിക്കുക. ചെലവ് ചുരുക്കലിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സിനിമ, ടിവിRead More →

വണ്ടർലാ ഹോളിഡേയ്‌സിന് രണ്ടാം പാദത്തിൽ എക്കാലത്തെയും മികച്ച സാമ്പത്തിക നേട്ടം

ഇന്ത്യയിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ (2026-27) രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) എക്കാലത്തെയും മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. ചെന്നൈ പാർക്കിലെ പുതിയ ശേഷി വർധനവും കൊച്ചി, ബെംഗളൂരു പാർക്കുകളിലെയും റിസോർട്ടുകളിലെയും ശക്തമായ വളർച്ചയുമാണ് കമ്പനിക്ക് തുണയായത്. കഴിഞ്ഞ വർഷത്തെ സമാന പാദത്തെ (Q2 FY26) അപേക്ഷിച്ച് മൊത്തം വരുമാനം 42 ശതമാനം വർധിച്ച് 126 കോടി രൂപയിലെത്തി. എബിറ്റ്ഡ (EBITDA)Read More →