മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്‍, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്‍, ജോയല്‍ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന്Read More →

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുക്കുക. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, വീണയുടെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, സിഎംആര്‍എല്‍. സ്ഥാപക എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത തുടങ്ങി പന്ത്രണ്ടോളം പേര്‍ പ്രതികളാകുമെന്നാണ് സൂചന. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തികRead More →

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീഷണി; 10 ദിവസത്തിനിടെ 16 കേസുകൾ

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം വ്യാപിക്കുന്നു. ഈ മാസം 10 ദിവസത്തിനിടെ രോഗികളുടെ എണ്ണം വർധിച്ചു. ഒക്ടോബർ മാസത്തിൽ 10 ദിവസത്തിനിടെ 16 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് കഴിഞ്ഞ മാസത്തെക്കാൾ വളരെ കൂടുതലാണ്. കഴിഞ്ഞമാസം 32 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് ഈ വർഷം 507 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 113 പേർക്ക് രോഗം സംശയിക്കുകയും ചെയ്യുന്നുണ്ട്.Read More →

സ്വർണ വില പവന് 520 രൂപ കൂടി

കൊച്ചി: സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി. ഇന്നലെ ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അതായത് ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു. യു.എസ് ഡോളർ ശക്തമാവുകയും യു.എസ് ട്രഷറി യീൽഡ് നിലവാരം ഉയർന്ന് തുടരുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വിലയും രൂപയുടെRead More →

മുത്തൂറ്റ് മൈക്രോഫിന്‍ വായ്പാ ആസ്തി ₹15,323 കോടിയിലേക്ക്

കേരളം ആസ്ഥാനമായുള്ള പ്രമുഖ മൈക്രോഫൈനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ രണ്ടാം പാദത്തില്‍ (Q2 FY27) മികച്ച സാമ്പത്തിക-പ്രവര്‍ത്തന വളര്‍ച്ച കൈവരിച്ചു. 2026 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് കമ്പനികൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തി (AUM) 15,323 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് (YoY) 22 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. മുന്‍ പാദവുമായി (Q1 FY27) താരതമ്യം ചെയ്യുമ്പോള്‍ ആനുവലൈസ്ഡ് അടിസ്ഥാനത്തില്‍ 23.9 ശതമാനം വര്‍ധനയുംRead More →