അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഒറ്റ സ്ഥാപനമാക്കാന്‍ കേരളം; 50 കോടി രൂപയുടെ പ്രാരംഭ ഫണ്ട് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സമ്പന്നമായ സമുദ്ര പാരമ്പര്യവും ജൈവവൈവിധ്യവും കോര്‍ത്തിണക്കി അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും ഏകീകൃത സ്ഥാപനമായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും. സര്‍ക്കാരിന്‍റെ മുന്‍ഗണനാ- പദ്ധതികളെക്കുറിച്ച് തിരുവനന്തപുരത്ത് ആരംഭിച്ച ത്രിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് രണ്ട് വ്യത്യസ്ത പദ്ധതികള്‍ക്ക് പകരം ഏകീകൃത ഘടനയുള്ള ഒറ്റ സ്ഥാപനമായി ഇത് നടപ്പിലാക്കാന്‍ ആലോചന ഉയര്‍ന്നത്. മുഖ്യമന്ത്രി അധ്യക്ഷനായ ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍, ലാഭേച്ഛയില്ലാത്ത (നോണ്‍ പ്രോഫിറ്റ്) കമ്പനിയെന്ന നിലയിലുള്ള ഏകീകൃത സ്പെഷ്യല്‍Read More →

ടാറ്റാ സൺസ് ലിസ്റ്റിങ്: ആർബിഐ സമ്മർദത്തിൽ എതിർപ്പുമായി ടാറ്റാ ട്രസ്റ്റ്‌

കൊച്ചി: ടാറ്റാ സൺസിന്റെ ചെയർമാനായി എൻ.ചന്ദ്രശേഖരന് പുനർനിയമനം നൽകാനുള്ള ഡയറക്ടർ ബോർഡ് തീരുമാനത്തിന് പിന്നിൽ ഓഹരികളുടെ ലിസ്റ്റിങ് സംബന്ധിച്ച് റിസർവ് ബാങ്കിൽനിന്നുള്ള സമ്മർദം. ടാറ്റാ സൺസിനെ അപ്പർ ലേയർ എൻ.ബി.എഫ്.സി.കളുടെ ഗണത്തിൽ ആർ.ബി. ഐ. നിലനിർത്തുകയും വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സമ്മർദവുമായി രംഗത്തെത്തുകയും ചെയ്തതാണ് നയംമാറ്റത്തിന് കാരണമായത്. കോർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രജിസ്‌ട്രേഷൻ ആർ.ബി.ഐ.ക്ക് തിരിച്ചുനൽകുന്നതിനുള്ള അപേക്ഷ ആർ.ബി.ഐ. തള്ളിയിരുന്നു. ഇതു ചോദ്യംചെയ്ത് ടാറ്റാ സൺസ് കോടതിയിലെത്തുംമുൻപ് ആർ.ബി.ഐ. ബോംബെRead More →

അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതി പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായി നടപടി സ്വീകരിച്ചിട്ടുള്ളതായി കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കമ്പനിയുടെ യോഗത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന നടപടി കമ്പനി അറിയിച്ചത്. ഇതിനു പിന്നാലെRead More →

യുപിഐ ഫീസ്: ബ്രോക്കർമാർക്കുണ്ടാകുന്ന അധികബാധ്യത പഠിക്കാൻ സെബി

ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന യുപിഐ നിരക്കുകളെക്കുറിച്ച് ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഉന്നയിച്ച ആശങ്കകൾ സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പരിശോധിക്കുന്നു. വലിയ തുകകളുടെ കൈമാറ്റത്തിന് ഏർപ്പെടുത്തുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR), ബ്രോക്കർമാരുടെ പ്രവർത്തനച്ചെലവ് കാര്യമായി കൂട്ടുമെന്നാണ് വിലയിരുത്തൽ. നിക്ഷേപകർ പണം ട്രാൻസ്ഫർ ചെയ്താലും ട്രേഡിങ് നടക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ അധിക ബാധ്യത വഹിക്കേണ്ടിവരുമെന്ന് ബ്രോക്കർമാർ ഭയപ്പെടുന്നു. സെബി മേധാവി തുഹിൻ കാന്ത പാണ്ഡെ ഈ വിഷയത്തിൽRead More →

മഴക്കുറവ് കാരണം ഈവർഷം രാജ്യത്തെ നെല്ലുത്പാദനം കുറയുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ നെല്ലുത്പാദനം ഈ വർഷം കുറയുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനിടയിലെ ഏറ്റവും കുറവ് ഉത്പാദനമായിരിക്കും ഈ വർഷമെന്നാണ് സൂചന. വിളവെടുപ്പിനുമുൻപത്തെ നിർണായകഘട്ടത്തിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. ഉത്പാദനക്കുറവ് അരിവിലയും കയറ്റുമതി ചെലവും ഉയരാൻ ഇടയാക്കും. തായ്‌ലാൻഡ്, വിയറ്റ്‌നാം തുടങ്ങി പ്രധാന കയറ്റുമതി രാജ്യങ്ങളിലും അരിവില ഉയരുമെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞവർഷങ്ങളിലെ റെക്കോഡ് വിളവെടുപ്പിൽ സർക്കാർ ശേഖരിച്ച വൻ അരിശേഖരം കയറ്റുമതിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഉത്പാദനത്തിൽ ഏകദേശം ഒരു കോടിRead More →