ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകിയ ബോർഡ് യോഗ തീരുമാനത്തിനെതിരെ എതിർപ്പുമായി നോയൽ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സൺസ് ബോർഡ് വോട്ട് ചെയ്തതെങ്കിലും, ഈ വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ ആരോപിച്ചു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമായി. ചന്ദ്രശേഖരന്റെ നിയമനത്തെ താൻ ബോർഡ്Read More →

യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കല്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. വ്യക്തികൾക്ക് ഇടയിലുള്ള ഇടപാടുകൾ സൗജന്യമാണെന്നിരിക്കെ ചിലർ കള്ളപ്രചാരണം നടത്തുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേ സമയം, യുപിഐ ഫീസിൽ പ്രതിപക്ഷത്ത് ഭിന്നത. നടപടിയെ പിന്തുണച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏറെ പ്രവർത്തന ചെലവ് വരുന്ന യുപിഐ സൗജന്യമായി നൽകുന്നത് തുടരുന്നതിനോട് യോജിപ്പില്ലെന്നുംRead More →

ചരക്ക്-സേവന കയറ്റുമതി ഉയർന്നു

ന്യൂഡൽഹി: ആഗസ്റ്റിൽ ചരക്ക്-സേവന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തോളം വർധിച്ച് 8268 കോടി ഡോളറിലെത്തി. ഇതേസമയം മൊത്തം വ്യാപാര കമ്മി ഒരു വർഷം മുമ്പത്തെ 1162 കോടി ഡോളറിൽ നിന്ന് 941 കോടി ഡോളറായി കുറഞ്ഞു. എൻജിനിയറിംഗ്, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വർധനയുണ്ടായി. ഓട്ടോമൊബൈൽ കയറ്റുമതിയിലെ വളർച്ചയും സേവനമേഖലയിലെ ശക്തമായ പ്രകടനവും ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതിക്ക് കരുത്തേകി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മികച്ച വിൽപ്പനയുടെ കരുത്തിൽ ഓഗസ്റ്റിൽ ഓട്ടോമൊബൈൽRead More →

ഒക്ടോബര്‍ മുതല്‍ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പ്രത്യേക പ്ലാന്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പവര്‍ കട്ട് കുറച്ചുകൊണ്ട് വരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായ കണ്‍ട്രോളില്‍ എത്താനാകും. പുതിയ വൈദ്യുതി നയത്തെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെയുള്ള സമയത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റൊരു പ്ലാന്‍ കൂടി ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രിRead More →

‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും ബിസിനസും കൂടുതല്‍ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി ‘സരള്‍ കേരളം’ (SARAL KERALA – Simplified and Accelerated Regulatory Approvals and Licenses) നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ‘One-State-One-Approval-One-Document’ (OSAD) എന്ന ആശയം മുന്‍നിര്‍ത്തി എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായിRead More →