റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ; യൂബറും ഒലയും നിരീക്ഷണത്തിൽ
ദില്ലി: യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന് റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴയിട്ട് സെൻട്രൽ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ഇന്ത്യയിലെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രൂപീകരിച്ച പരമോന്നത നിയന്ത്രണ ബോഡിയാണ് ഇത്. യാത്രക്കാരനോട് അധികചാർജ് വാങ്ങാൻ ആപ്പിൽ സംവിധാനമൊരുക്കിയതിനാണ് നടപടി. യാത്ര ബുക്ക് ചെയ്യുമ്പോൾ ടിപ്പ് നൽകാൻ ആവശ്യപ്പെടുന്ന രീതി ഒഴിവാക്കണമെന്ന് ആപ്പുകൾക്ക് നേരത്തെ ഗതാഗത മന്ത്രാലയം നിർദേശം നൽകിയിരുന്നു. അനാവശ്യ പ്രീ-റൈഡ് ടിപ്പിംഗ്Read More →





