ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം

Spread the News
ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം

തിരുവനന്തപുരം: കേരളത്തിലെ വള്ളംകളിയുടെ പെരുമ രാജ്യാന്തര തലത്തിലേക്കുയര്‍ത്തി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണിന് ഈ മാസം ആവേശത്തുടക്കം.

ചുണ്ടന്‍വള്ളങ്ങളുടെ തുഴത്താളവും കായല്‍സൗന്ദര്യത്തിന്‍റെ ഒരുമിക്കുന്ന ജലോത്സവം സെപ്റ്റംബര്‍ 19ന് ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം ചെയ്യപ്പെടും. 2026-27 സാമ്പത്തിക വര്‍ഷത്തെ സിബിഎല്‍ വള്ളംകളിയുടെ വേദിയും തീയതികളും നിശ്ചയിച്ചു.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള സിബിഎലിന് നവംബര്‍ 21 ന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപനമാകും.

കൊല്ലം കല്ലട (സെപ്റ്റംബര്‍ 23), ആലപ്പുഴ പാണ്ടനാട് (സെപ്റ്റംബര്‍ 26), തൃശ്ശൂര്‍ കോട്ടപ്പുറം (ഒക്ടോബര്‍ 2), മറൈന്‍ ഡ്രൈവ് (ഒക്ടോബര്‍ 10), എറണാകുളം പിറവം (ഒക്ടോബര്‍ 17), കോട്ടയം താഴത്തങ്ങാടി (ഒക്ടോബര്‍ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബര്‍ 31), ആലപ്പുഴ കൈനകരി (നവംബര്‍ 7), കായംകുളം (നവംബര്‍ 14) എന്നിവയാണ് സിബിഎലിലെ മറ്റ് മത്സരങ്ങള്‍.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ സിബിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവരുടെ വള്ളങ്ങളുടെ പേരില്‍ തന്നെയാവും അറിയപ്പെടുക.

കേരളത്തിലെ പ്രാദേശിക വള്ളംകളികളുടെ പുനരുജ്ജീവനമാണ് സിബിഎലിലൂടെ ടൂറിസം വകുപ്പ് സാധ്യമാക്കുന്നത്. പ്രാദേശികമായി നടന്നിരുന്ന പല വള്ളംകളികളും സിബിഎലിന്‍റെ ഭാഗമാകുന്നതോടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കും.

കേരള ടൂറിസത്തിന് ഏറെ മുതല്‍ക്കൂട്ടായ ഉത്പന്നമായാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ സര്‍ക്കാര്‍ കണക്കാക്കുന്നത്. പരമ്പരാഗത വള്ളംകളി പ്രേമികള്‍ക്കൊപ്പം പുതുതലമുറ കൂടി ഈ പരിഷ്കരിച്ച പതിപ്പിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *