സംസ്ഥാന ബജറ്റ്; അടിയന്തര ഘട്ടങ്ങൾക്കായി 50 ലക്ഷം വരെ കലക്ടർ ഫണ്ട്

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും മറ്റ് പ്രധാനപ്പെട്ട പദ്ധതികള്‍ക്കുമായി ഓരോ കലക്ടര്‍ക്കും പ്രതിവര്‍ഷം 50 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി അനുവദിച്ച് ജില്ലാ കലക്ടര്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തി. ഇതിന്റെ വിനിയോഗം സംബന്ധിച്ച് വിശദമായ മാര്‍ഗനിർദേശങ്ങള്‍ ഇറക്കും. • ആറന്മുള കണ്ണാടി എക്സിബിഷന്‍ സെന്റര്‍ ആൻഡ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കാൻ ഒരു കോടി. • കരുനാഗപ്പള്ളി, ചാലക്കുടി എന്നിവിടങ്ങളില്‍ റവന്യു ടവറിനും മഞ്ചേശ്വരത്ത് മിനി സിവില്‍Read More →

സ്വർണവില ഇന്നും കുത്തനെ ഇടിഞ്ഞു; കുറയുന്നത് തുടർച്ചയായി നാലാംനാൾ

തിരുവനന്തപുരം: യു.എസ് -ഇറാൻ സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ച സ്വർണവില, നാലാം ദിനവും കുത്തനെ താഴോട്ട്. ഇന്ന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയും പവന് 2,680 രൂപ കുറഞ്ഞ് 1,06,960 രൂപയുമായി. ഇന്നലെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കുറഞ്ഞിരുന്നു. 1,09,640 രൂപയായിരുന്നു പവൻ വില. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായിരുന്നു വില. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞ് 1,11,000Read More →

യു.എസ്-ഇറാൻ ഇടക്കാല സമാധാന ഉടമ്പടി: ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണം, എണ്ണവില കുറഞ്ഞു

ടോക്കിയോ: മിഡിൽ ഈസ്റ്റിലെ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിൽ ഇടക്കാല സമാധാന ഉടമ്പടി ഒപ്പുവെച്ചു. ഇതോടെ ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് ദൃശ്യമായത്. ഏഷ്യൻ ഓഹരി വിപണികൾ സ്ഥിരത നിലനിർത്തിയപ്പോൾ, എണ്ണവിലയിൽ ഇടിവുണ്ടായി. ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ. അന്തിമ സമാധാന ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ, കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ഇറാൻ ഉദ്യോഗസ്ഥർക്കെതിരെ സൈനികRead More →

ലോകത്തെ 500 അതിസമ്പന്നർക്ക് ഒറ്റദിവസം കൊണ്ട് ലഭിച്ചത് 336 ബില്യൺ ഡോളർ; റെക്കോർഡ് നേട്ടവുമായി ഇലോൺ മസ്ക്

ജൂൺ 15-ന് ലോക സാമ്പത്തിക ചരിത്രത്തിൽ തന്നെ ഏറ്റവും വലിയൊരു നേട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം, ലോകത്തെ ഏറ്റവും വലിയ 500 സമ്പന്നർക്ക് അന്ന് ഒറ്റദിവസം കൊണ്ട് മാത്രം ലഭിച്ചത് ഏകദേശം 336 ബില്യൺ ഡോളറാണ്( 32.48 ലക്ഷം കോടി). ഇതോടെ ഇവരുടെ ആകെ ആസ്തി 13.3 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലയിലെത്തി. അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണയിൽ എത്തിയതും ഇതിനെത്തുടർന്ന്Read More →

ഡ്രൈവിങ് ടെസ്റ്റിൽ മാറ്റങ്ങളുമായി എം.വി.ഡി; ഇനി മുതൽ റിവേഴ്സ് കാമറ ഉപയോഗിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ്ങ് ലൈസൻസ് നടപടികളിൽ ഇളവുകളുമായി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന ഭേദഗതികളുടെ ഭാഗമായാണ് കേരളത്തിലും മാറ്റം വന്നിരിക്കുന്നത്. പുതുക്കിയ നടപടികളുടെ ഭാഗമായി ഇനി മുതൽ ലൈറ്റ് മോട്ടോർ ഡ്രൈവിങ്ങ് ടെസ്റ്റിന്‍റെ പ്രധാന ഘടകമായ എച്ച് ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിവേഴ്സ് കാമറ ഉപയോഗിക്കാം. ഇതുവരെയും ഡ്രൈവിങ് ടെസ്റ്റിൽ റിയർവ്യൂ ക്യാമറകൾ ഉപയോഗിക്കുവാൻ അനുവദിച്ചിരുന്നില്ല. വാഹനത്തിന്‍റെ വശങ്ങളിലെയുംRead More →