ജീവനെടുത്ത് ബസ് ജീവനക്കാർ തമ്മിലെ സംഘർഷം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
പറവൂർ: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലെ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡ്രൈവർ മരിച്ചു. എറണാകുളം പറവൂർ ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിലാണ് സിബിക്ക് പരിക്കേറ്റത്. ബസുകളുടെ സമയക്രമത്തെ ചൊല്ലി സിബിയും മറ്റൊരു ബസ് ജീവനക്കാരനായ ചെറായി സ്വദേശി ആയുഷും തമ്മിൽ തർക്കമുണ്ടാവുകയും അത് പിന്നീട് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ തലയടിച്ചുവീണ് ഗുരുതര പരിക്കേറ്റ സിബി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽRead More →





