സ്വർണവില കൂപ്പുകുത്തുന്നു, ഇന്നും ഇടിവ്; വെള്ളി വിലയും കുറഞ്ഞു

കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 255 കുറഞ്ഞ് 12,845 രൂപയും പവന് 2,040 കുറഞ്ഞ് 1,02,760 രൂപയുമാണ് ഇന്നത്തെ (25/06/2026) വില. വെള്ളിവിലയിലും റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും കിലോക്ക് 10000 രൂപയും കുറഞ്ഞു. 235 രൂപയാണ് ഗ്രാം വില. ഇന്നലെയും മിനിഞ്ഞാന്നും രണ്ടുതവണ വീതമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 155രൂപ കുറഞ്ഞു.Read More →

വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ, ഫീസ് ഈടാക്കാനും നീക്കം; സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: ജെൻസികളും വണ്ടിപ്രേമികളും കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇളവുകൾ നൽകിയേക്കും. സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ വാഹന മോഡിഫിക്കേഷനും ഉൾപ്പെടുത്തും. വിഷയം പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും. മോഡിഫിക്കേഷൻ അനുവദിക്കുന്നതിന് ഫീസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ഗതാഗത വകുപ്പിന്റെ പദ്ധതിയായാണ് 100ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തുക. നേരത്തെ പുറത്തുവന്ന ഇളവുകളെ കുറിച്ച് ജെൻസികളുടെ വിമർശനവും ട്രോളും വ്യാഎകമായതോടെ,Read More →

എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ പൊലീസുകാരന്റെ വിരൽ അറ്റു

തിരുവനന്തപുരം: ഇയർഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കേരള സാങ്കേതിക സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തിനിടെ പൊലീസുകാരന്റെ കൈവിരൽ അറ്റു. എ.ആർ ക്യാമ്പിലെ സി.പി.ഒ അച്ചുവിന്റെ വലതുകയ്യിലെ മോതിരവിരലാണ് അറ്റുപോയത്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ കൂട്ടത്തോടെ എത്തി ബാരിക്കേഡ് മറിച്ചിട്ട് അകത്തു കയറുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 11.30 ഓടെയാണ് സംഭവം. ഇയർഔട്ട് സംവിധാനം സാങ്കേതിക സർവകലാശാലകൾ നിർത്തലാക്കണം എന്ന ആവശ്യവുമായിട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തിയത്. സമാധാനപരമായിRead More →

ലേണേഴ്‌സ് ലൈസൻസ് പരീക്ഷക്ക് യുവതി എത്തിയത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

പ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം)   ആലത്തൂർ: ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴയിട്ട് അധികൃതർ. പരീക്ഷയെഴുതാൻ ഭർത്താവിനോടൊപ്പം ഓഫീസിലേക്കെത്തിയ യുവതി ഇരുചക്ര വാഹനം ഓടിച്ചെത്തിയത് ഉദ്യോഗസ്ഥരുടെ മുമ്പിലേക്കാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചെന്ന കുറ്റത്തിൽ യുവതിക്ക് 5,000 രൂപയും വാഹന ഉടമയായ ഭർത്താവിന് 5,000 രൂപയുമാണ് പിഴയിട്ടത്. ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് അധികൃതരാണ് ഇരുവർക്കുംകൂടെ 10,000 രൂപയുമാണ് പിഴ ചുമത്തിയത്. പരീക്ഷ എഴുതാനായിRead More →

സോഡ ഫാക്ടറി ടാങ്കിൽ പഴുതാര, കുപ്പികളിൽ ലേബലില്ല, ജല പരിശോധന റിപ്പോർട്ടില്ല; അടപ്പിച്ചു

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ എസ്.കെ. സോഡാ ഫാക്ടറി വാട്ടർ ടാങ്കിൽ കണ്ടെത്തിയ പഴുതാര കോഴിക്കോട്: വൃത്തിഹീനമായ അന്തരീക്ഷത്തിലും ആവശ്യമായ രേഖകളില്ലാതെയും പ്രവൃത്തിച്ച സോഡ ഫാക്ടറി ഭക്ഷ്യ സുരക്ഷ വകുപ്പ പൂട്ടിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന എസ്.കെ. സോഡാ ഫാക്ടറിക്കെതിരെയാണ് നടപടി. സ്ഥാപനത്തിലെ പരിശോധനയിൽ നിരവധി ഗുരുതര വീഴ്ചകൾ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി കമീഷണർ അറിയിച്ചു. സ്ഥാപനത്തിലെ കുടിവെള്ള ടാങ്കിൽ പഴുതാരയുടെ സാന്നിധ്യം വരെ കണ്ടെത്തി. മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്Read More →