ഖത്തർ ഗ്യാസ് പ്ലാൻറ് സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഖത്തർ എനർജി ​ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശി അർജുൻ (29) ആണ് മരിച്ചത്. പ്ലാന്റിലെ സൂപ്പർവൈസറായിരുന്നു. സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. സംഭവത്തിൽ 66 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഉ​ഗ്ര ശബ്ദത്തോടെ ​ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. സാങ്കേതികRead More →

കൊല്ലത്ത് മൂന്നുപേരുടെ ജീവനെടുത്ത ടിപ്പർ ലോറിക്ക് ഫിറ്റ്‌നസില്ല; ഡ്രൈവർക്ക് ലൈസൻസും

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും ഡ്രൈവർക്ക് ടിപ്പർ ഓടിക്കാൻ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് കാരണമായ ചവറ സ്വദേശി നിസാം ഒരു മാസം മുമ്പാണ് ഗൾഫിൽനിന്ന് തിരിച്ചെത്തിയത്. ഇയാൾക്ക് ടിപ്പർ ലോറി ഓടിക്കാനുള്ള യോഗ്യതയോ ലൈസൻസോ ഇല്ലായിരുന്നു. 16 വർഷം പഴക്കമുള്ളRead More →

സ്വർണത്തിന് ഇന്ന് രണ്ടാമതും വില കുറഞ്ഞു; 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കുത്തനെ കുറഞ്ഞു. ഇതോടെ 90 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന് വിപണനം നടക്കുന്നത്. ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 13,255 രൂപയും പവന് 960 രൂപ കുറഞ്ഞ് 1,06,040 രൂപയുമായി. രാവി​ലെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കുറഞ്ഞിരുന്നു. 1,07,000 രൂപയാണ് രാവി​ലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണRead More →

‘എരണം കെട്ടവർ നാട് ഭരിച്ചാൽ നിപ വരും’,ആ കാഴ്ചപ്പാടുള്ളവരല്ല ഞങ്ങൾ;  ‘കേരള മോഡൽ’ സർക്കാർ കൈവിടുന്നുവെന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് മുഹമ്മദ് റിയാസ്. രോഗങ്ങൾ പടരുന്നത് ഏതെങ്കിലും മുന്നണിയുടെ ഭരണത്താലാണെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ, നിലവിലെ ആരോഗ്യവകുപ്പ് മന്ത്രിയുടെ കാഴ്ചപ്പാടല്ല പ്രതിപക്ഷത്തിനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധികൾ പടരാതിരിക്കാൻ സർക്കാറിനോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ് തങ്ങൾ നിർവഹിക്കുന്നത്. സർക്കാർ വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സർക്കാറിനെ പൂർണ്ണമായി വിലയിരുത്താൻ 35 ദിവസം മതിയാകില്ലെങ്കിലും, ഭരണംRead More →

ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ; 3000 രൂപയാക്കാനുള്ള വാഗ്ദാനം വൈകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയെ അറിയിച്ചു. ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വർധനവുമായി ബന്ധപ്പെട്ട് വൻ കാലതാമസമുണ്ടായ സാഹചര്യം മുഖ്യമന്ത്രി സഭയിൽ ഓർമിപ്പിച്ചു. 1600 രൂപയിൽനിന്ന് 2500 രൂപയാക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. എന്നാൽ, നാലേമുക്കാൽ വർഷക്കാലം തുകയിൽ ഒരു രൂപപോലും വർധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന്Read More →